നഗരത്തില്‍ ഗതാഗത നിയന്ത്രണം

Friday 6 September 2013 9:21 pm IST

തൃപ്പൂണിത്തുറ: അത്തം ഘോഷയാത്ര നടക്കുന്നതിനാല്‍ ഇന്ന്‌ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക്‌ 2 വരെ തൃപ്പൂണിത്തുറ നഗരത്തില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. ഈ സമയം നഗരത്തിനുള്ളിലേക്ക്‌ വാഹനങ്ങളൊന്നും പ്രവേശിപ്പിക്കുന്നതല്ല. ഗതാഗതനിയന്ത്രണത്തിന്റെ ഭാഗമായി കോട്ടയം-വൈക്കം ഭാഗങ്ങളില്‍നിന്നും വരുന്ന വാഹനങ്ങള്‍ കണ്ണന്‍കുളങ്ങരയില്‍നിന്ന്‌ തിരിഞ്ഞ്‌ മിനി ബൈപ്പാസ്‌ വഴി ഗാന്ധിസ്ക്വയറിലെത്തി എറണാകുളം ഭാഗത്തേക്ക്‌ പോകണം.
മൂവാറ്റുപുഴ-തിരുവാങ്കുളം വഴിയുള്ള വാഹനങ്ങള്‍ കരിങ്ങാച്ചറയിലെത്തി ഇരുമ്പനം, എസ്‌എന്‍ ജംഗ്ഷന്‍ വഴിയാണ്‌ പോകേണ്ടത്‌. എറണാകുളത്തുനിന്നും വരുന്ന ബസ്സുകളും മറ്റു വാഹനങ്ങളും പേട്ട ജംഗ്ഷന്‍, മിനി ബൈപാസ്‌, കണ്ണന്‍കുളങ്ങര പുതിയകാവ്‌ വഴി പോകണം. എസ്‌എന്‍ ജംഗ്ഷനിലെത്തുന്ന ചെറുവാഹനങ്ങള്‍ക്ക്‌ എരൂര്‍, കണിയാമ്പുഴ വഴി വൈറ്റില ഭാഗത്തേക്ക്‌ പോകാവുന്നതാണ്‌.
ഘോഷയാത്ര നടക്കുന്ന സമയത്ത്‌ മാര്‍ക്കറ്റ്‌ റോഡിലേക്ക്‌ വാഹനങ്ങള്‍ പ്രവേശിക്കാന്‍ പാടില്ല. ടിപ്പര്‍ ലോറികള്‍ക്ക്‌ ടൗണില്‍ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. നഗരത്തിലെ പ്രധാന ജംഗ്ഷനുകളില്‍ ഒരിടത്തും വാഹന പാര്‍ക്കിംഗ്‌ അനുവദിക്കില്ല. അനുവദിക്കപ്പെട്ട നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്യാന്‍ സൗകര്യമുണ്ടായിരിക്കുമെന്നും ട്രാഫിക്‌ പോലീസ്‌ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.