ചങ്ങമ്പുഴ പുരസ്കാരം എസ്‌. രമേശന്‍ നായര്‍ക്ക്‌

Saturday 7 September 2013 9:52 pm IST

കൊച്ചി: ഇത്തവണത്തെ ചങ്ങമ്പുഴ പുരസ്കാരം കവി എസ്‌. രമേശന്‍നായര്‍ക്ക്‌. 'ഗ്രാമക്കുയില്‍' എന്ന കവിതാസമാഹാരത്തിനാണ്‌ അവാര്‍ഡ്‌. മഹാകവി ചങ്ങമ്പുഴയുടെ പേരില്‍ ചങ്ങമ്പുഴ സാംസ്കാരികകേന്ദ്രം മൂന്നുവര്‍ഷം കൂടുമ്പോള്‍ മലയാളത്തിലെ ഏറ്റവും മികച്ച കാവ്യകൃതിക്ക്‌ നല്‍കിവരുന്ന പുരസ്കാരം 20,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ്‌.
കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന്‌ ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തില്‍ ചേരുന്ന സമ്മേളനത്തില്‍ കവി ശ്രീകുമാരന്‍ തമ്പി പുരസ്കാരദാനം നിര്‍വഹിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.