മലപ്പുറം: മലപ്പുറത്തെ പെരുന്തല്‍മണ്ണയിലെ തേലക്കാട്ട് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി.
പരിക്കേറ്റ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അങ്ങാടിപ്പുറം കിഴക്കേക്കര സ്വദേശി രാമചന്ദ്രന് (49) ആണ് ഇന്നു പുലര്‍ച്ചെ മരിച്ചത്.
അതിനിടെ വളാഞ്ചേരിയില്‍ കെ.എസ്.ആര്.ടി.സി ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് പത്തു പേര്‍ക്ക് പരുക്കേറ്റു. ആരുടെയും നില ഗുരുതരമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: