കൂത്തുപറമ്പ്‌ കരേറ്റ സാര്‍വ്വജനിക ഗണേശോത്സവം 31ന്‌ ആരംഭിക്കും

Saturday 13 August 2011 8:19 pm IST

കണ്ണൂറ്‍: കൂത്തുപറമ്പിനടുത്ത കരേറ്റയില്‍ നടക്കുന്ന നാലാ മത്‌ സാര്‍വ്വജനിക ഗണേശോത്സവം 31ന്‌ ആരംഭിച്ച്‌ വര്‍ണശബളമായ നിമഞ്ജന ഘോഷയാത്രയോടെ സപ്തംബര്‍ 7ന്‌ സമാപിക്കുമെന്ന്‌ സംഘാടകസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 31ന്‌ വൈകുന്നേരം 4 മണിക്ക്‌ മട്ടന്നൂറ്‍ ശ്രീ മഹാദേവ ക്ഷേത്രത്തില്‍ നിന്ന്‌ ഭക്തജനങ്ങളുടെയും ഒട്ടേറെ വാഹനങ്ങളുടെയും അകമ്പടിയോടെ ആരംഭിക്കുന്ന ഗണേശ വിഗ്രഹ ഘോഷയാത്ര കരേറ്റ ഗാന്ധി സ്മാരക വായനശാലക്ക്‌ സമീപം വെച്ച്‌ താലപ്പൊലിയോടെ എതിരേറ്റ്‌ സാര്‍വ്വജനിക ഗണേശോത്സവ സന്നിധിയില്‍ എത്തിച്ചേരും. അന്നുതന്നെ വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള കലവറ നിറയ്ക്കല്‍ ഘോഷയാത്രയും ഇതോടൊപ്പം സംഗമിക്കും. സപ്തംബര്‍ 1ന്‌ രാവിലെ 6 മണിക്ക്‌ വിഗ്രഹ പ്രതിഷ്ഠാ ചടങ്ങും നടക്കും. 4ന്‌ പ്രത്യേക വിഘ്നേശ്വര പൂജയും വൈകുന്നേരം 5 മണിക്ക്‌ സര്‍വ്വൈശ്വര്യപൂജയും നടക്കും. എല്ലാദിവസവും വൈകുന്നേരം 7 മണിക്ക്‌ ആദ്ധ്യാത്മിക പ്രഭാഷണവും നടക്കും. കാഭാ സുരേന്ദ്രന്‍, അഡ്വ. പി.ജയസൂര്യ പാല, പയ്യാവൂറ്‍ മാധവന്‍ മാസ്റ്റര്‍, കെ.എം.ഷാജി എംഎല്‍എ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ പ്രഭാഷണം നടത്തും. ഉത്സവത്തോടനുബന്ധിച്ച്‌ ഈ വര്‍ഷം ഗണേശസേവാ പുരസ്കാരം ഏര്‍പ്പെടുത്തിയതായും സംഘാടകസമിതി അറിയിച്ചു. വിവിധ ദിവസങ്ങളിലായി മട്ടന്നൂറ്‍ ഭരതശ്രീ നൃത്തവിദ്യാലയം, കൂത്തുപറമ്പ്‌ കലാനിലയം എന്നിവയുടെ നേതൃത്വത്തില്‍ നൃത്തനൃത്യങ്ങള്‍, വരവിളി, തിരുവാതിരക്കളി എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്‌. സമൂഹത്തിലെ പ്രഗത്ഭമതികളെ ആദരിക്കുന്ന ചടങ്ങും ജില്ലാതല ഗണേശ ചിത്രരചനാ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്‌. സപ്തംബര്‍ 7ന്‌ വൈകുന്നേരം 4 മണിക്ക്‌ ശിങ്കാരിമേളത്തിണ്റ്റെ അകമ്പടിയോട്‌ കൂടി ഉരുവച്ചാല്‍ നഗരപ്രദക്ഷിണത്തിന്‌ ശേഷം നീര്‍വ്വേലി പുഴയില്‍ ഗണേശ വിഗ്രഹ നിമഞ്ജന ചടങ്ങ്‌ നടക്കുന്നതോടെ ഉത്സവം സമാപിക്കും. പത്രസമ്മേളനത്തില്‍ ഭാരവാഹികളായ എന്‍.വിശ്വനാഥന്‍, ഒ,രവീന്ദ്രന്‍, ഒ.ഷിജു, സി.ജിജീഷ്‌, ഒ.അനില്‍കുമാര്‍, വിപിന്‍രാജ്‌, വീരേന്ദ്രകുമാര്‍ എന്നിവര്‍ പങ്കെടുത്തു.