ലീലാവിഭൂതി

Sunday 8 September 2013 9:22 pm IST

സൂര്യന്‌ ഈശ്വരനെ പ്രകാശിപ്പിക്കാന്‍ കഴിയില്ല; ഈശ്വരനാണ്‌ സൂര്യതേജസ്സിന്റെ ഉറവിടം. തിരമാലകള്‍ക്ക്‌ പറയാം, അവ കടലിന്റെ ഭാഗമാണെന്ന്‌. എന്നാല്‍, കടല്‍ അവരുടേതാണെന്ന്‌ അവര്‍ക്ക്‌ പറയാനാവില്ല. വ്യക്തിക്ക്‌ ദൈവത്തോട്‌ 'ഞാന്‍ അങ്ങയുടേതാണ്‌' എന്ന്‌ പറയാം. എന്നാല്‍ അവന്‌ 'അങ്ങ്‌ എന്റേതാണ്‌' എന്ന്‌ ദൈവത്തോട്‌ പറയാനാവില്ല. ദൈവം താങ്ങ്‌, സഹായം ആണ്‌; നിങ്ങള്‍ സഹായിക്കപ്പെടുന്ന ആളും. 'നിത്യവിഭൂതി'യാണ്‌ 'ലീലാവിഭൂതി'യുടെ താങ്ങ്‌; തിരമാലകള്‍ ഉത്ഭവിക്കുന്ന അടിത്തട്ടാണ്‌ കടല്‍. ലീല ഭഗവാനെ മോഹിപ്പിക്കുമ്പോള്‍. അതിന്‌ എട്ട്‌ രൂപങ്ങള്‍ കൈവരുന്നു. ശുദ്ധബ്രഹ്മമായി (പൂര്‍ണമായും പരിശുദ്ധമായത്‌), ചരാചരമയി (ചലിക്കുന്നവയും ചലിക്കാത്തവയും), ജ്യോതിര്‍മയി (പ്രകാശിക്കുന്നത്‌), വാങ്മയി (വാച്യമായത്‌), നിത്യാനന്ദമയി (എപ്പോഴും ആനന്ദം നിറഞ്ഞത്‌), പരാത്പരമയി (ഈ ലോകവും അടുത്തതും കടന്നുപോകുന്നത്‌), ശ്രീമയി (സമ്പത്തുകൊണ്ടുജ്ജ്വലമായത്‌). ഗുണരഹിതനായ ദൈവം മനസ്സും ബുദ്ധിയും, അഹംബോധവും കൈക്കൊള്ളുമ്പോഴേക്കും ഉജ്ജ്വലമായ ലീല ഉദ്ഘാടനം ചെയ്യപ്പെടുകയായി. - ശ്രീ സത്യസായി ബാബ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.