തിരുവനന്തപുരം: കവടിയാര്‍ കൊട്ടാരത്തിനു മുന്നിലെ പാര്‍ക്കില്‍ സ്വാമി വിവേകാനന്ദന്റെ പൂര്‍ണ്ണകായ വെങ്കല പ്രതിമ ഇന്ന് ഉപരാഷ്ട്രപതി എം.ഹമീദ് അന്‍സാരി അനാച്ഛാദനം ചെയ്യും. വൈകിട്ട് 4.30നാണ് ചടങ്ങ്. പ്രതിമയ്ക്ക് മുന്നില്‍ നിലവിളക്ക് തെളിയിച്ചാണ് അനാച്ഛാദനം.
അനാച്ഛാദനത്തിന് ശേഷം കൊല്‍ക്കത്ത രാമകൃഷ്ണമിഷന്‍ വിവേകാനന്ദയൂണിവേഴ്സിറ്റി വൈസ്ചാന്സിലര് സ്വാമി ആത്മപ്രിയാനന്ദ ആരതി ഉഴിയും.
അനാച്ഛാദനപരിപാടി തല്‍സമയം സമ്മേളനസ്ഥലമായ സാല്‍വേഷന്‍ ആര്‍മി ഗ്രൗണ്ടില്‍ സംപ്രേഷണം ചെയ്യും. യോഗത്തില്‍ ഉപരാഷ്ടപതി മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും.
ഗവര്‍ണര്‍ നിഖില്‍ കുമാര്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, രാജ്യസഭാ പ്രതിപക്ഷനേതാവ് അരുണ്‍ ജെയ്റ്റ്ലി, കേന്ദ്രമന്ത്രി ശശിതരൂര്‍, സ്വാമി ആത്മപ്രിയാനന്ദ, എന്നിവര്‍ സംസാരിക്കും. വിവേകാനന്ദകേന്ദ്രം പ്രസിഡന്റ് പി.പരമേശ്വരന് സ്വാഗതപ്രസംഗം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: