പെരുമ്പിലാവ്‌ മോഷണം: മൂന്നാംപ്രതി അറസ്റ്റില്‍

Saturday 13 August 2011 10:42 pm IST

കുന്നംകുളം: പെരുമ്പിലാവില്‍ വീട്‌ കുത്തിത്തുറന്ന്‌ സ്വര്‍ണം കവര്‍ന്ന കേസില്‍ 3-ാ‍ം പ്രതി പൊലീസ്‌ കസ്റ്റഡിയില്‍. മലപ്പുറം പുല്‍പ്പാറ സ്വദേശി മുഹമ്മദ്‌ ഡീനിയലിന്റെ മകന്‍ ഷെഫീക്ക്‌ (23) ആണ്‌ അറസ്റ്റിലായത്‌. കവര്‍ച്ചയുമായി ബന്ധപ്പെട്ട്‌ തേഞ്ഞിപ്പലം പാലക്കാട്‌ വീട്ടില്‍ സുലൈഖ, പാത്തു മ്മ എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ്‌ അറസ്റ്റ്‌ ചെയ്തിരുന്നു. കേസിലെ മുഖ്യപ്രതി പാത്തുമ്മയുടെ മകന്‍ സൈനുദ്ദീന്‍ വിദേശത്തേക്ക്‌ കടന്നതായും സൂചനയുണ്ട്‌.