കൊച്ചി: സ്വദേശി ശാസ്ത്ര പ്രസ്ഥാനം സംസ്ഥാന പ്രസിഡന്റായി പ്രൊഫ.വി.പി.എന്‍.നമ്പൂരിയെ തെരഞ്ഞെടുത്തു. കൊച്ചി സര്‍വ്വകലാശാലയിലെ ഇന്റര്‍ നാഷണല്‍ സ്കൂള്‍ ഓഫ് ഫോട്ടോണിക്സ് എമിറിറ്റസ് പ്രൊഫസറും, സിഎസ്ഐആര്‍ എമിറിറ്റസ് പ്രൊഫസറുമായി പ്രവര്‍ത്തിച്ചുവരികയാണ് അദ്ദേഹം.
കൊച്ചിയിലെ നിഫാറ്റില് നടന്ന സ്വദേശി ശാസ്ത്ര പ്രസ്ഥാനത്തിന്റെ 23-ാം വാര്‍ഷിക പൊതുയോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഐസിഎആര്‍ എമിറിറ്റസ് സയന്റിസ്റ്റും സിഎംഎഫ്ആര്‍ഐയിലെ മുന്‍ ഡയറക്ടറുമായിരുന്ന ഡോ.എന്‍.ജി.കെ.പിള്ളയാണ് സെക്രട്ടറി. കൊച്ചിയിലെ എന്‍പിഒഎല്‍ റിട്ട.സയന്റിസ്റ്റ് ഡോ.എം.ആര്.ശാന്താ ദേവിയാണ് ട്രഷറര്‍.
ഡോ.എ.രാമചന്ദ്രന് (രജിസ്ട്രാര്‍, കൊച്ചി സര്‍വ്വകലാശാല), ഡോ.കെ.മുരളീധരന് (പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ആന്റ് സോഷ്യല്‍ സയന്‍സ് വിഭാഗം മേധാവി, സിപിസിആര്‍ഐ, കാസര്‍ഗോഡ്), ഡോ.എ.കെ.പ്രേമ (കൊച്ചിന് കോളേജ് ജന്തുശാസ്ത്ര വിഭാഗം മുന്‍ മേധാവി), ഡോ.പി.എസ്.അനില്‍ കുമാര്‍ (സൂപ്രണ്ട് ജിയോളജിസ്റ്റ്, ജിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ, തിരുവനന്തപുരം) എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍.
ഡോ.എ.ആര്.എസ്.മേനോന് (സീനിയര്‍ ടെക്നിക്കല്‍ ഓഫീസര്‍ സിഐഎഫ്ടി, കൊച്ചി), ഡോ.കെ.ഗിരീഷ് കുമാര്‍ (കൊച്ചി സര്‍വ്വകലാശാല അപ്ലൈഡ് കെമിസ്ട്രി വിഭാഗം പ്രൊഫസര്‍), ഡോ.ജി.ബിന്ദു (പ്രൊജക്റ്റ് സയന്റിസ്റ്റ്, നാന്‍സന്‍ എന്‍വയോണ്‍മെന്റല്‍ റിസര്‍ച്ച് സെന്റര്‍, കൊച്ചി), കെ.ബി.സ്മാര്‍ട്ട് (റിസര്‍ച്ച് ഫെല്ലോ, കുസാറ്റ്) എന്നിവരാണ് ജോയിന്റ് സെക്രട്ടറിമാര്‍. ശാസ്ത്ര സാങ്കേതിക രംഗത്തെ വിദഗ്ദ്ധരും അക്കാദമിക രംഗത്തെ പ്രമുഖരെയും ഉള്‍പ്പെടുത്തി പുതിയ സംസ്ഥാന കമ്മിറ്റിയും എക്സിക്യൂട്ടീവ് കൗണ്‍സിലും രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: