ന്യൂദല്‍ഹി: ലോക ബാഡ്മിന്റണ്‍ റാങ്കിംഗില്‍ ഇന്ത്യയുടെ പാരിപ്പിള്ളി കശ്യപിന് പതിമൂന്നാം റാങ്ക്.
ഒരു സ്ഥാനം മെച്ചപ്പെടുത്തിയാണ് കശ്യപ് പതിമൂന്നാം റാങ്കിലെത്തിയത്. ഗുരുസായ് ദത്തും അജയ് ജയറാമുമാണ് പുരുഷ റാങ്കിംഗില്‍ ആദ്യ ഇരുപത്തഞ്ചിലുള്ള മറ്റ് ഇന്ത്യന്‍ താരങ്ങള്‍.
ഗുരുസായ് ദത്ത് ഇരുപതാം റാങ്ക് നിലനിര്‍ത്തിയപ്പോള്‍ അജയ് ഒരു സ്ഥാനം മെച്ചപ്പെടുത്തി ഇരുപത്തി മൂന്നാം റാങ്കിലെത്തി.
വനിതാ റാങ്കിംഗില്‍ സൈനാ നെഹ്വാള് നാലാം റാങ്കിലും പിവി സിന്ധു പത്താം റാങ്കിലും തുടരുകയാണ്. ഡബിള്‍സില്‍ ആദ്യ 25ല്‍ ഇടംപിടിക്കാന്‍ ഒരു ഇന്ത്യന്‍ ജോഡികള്‍ക്കും കഴിഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: