എസ്‌എഫ്‌ഐ തേര്‍വാഴ്ച: പോലീസും പ്രിന്‍സിപ്പലും കൂട്ടുനില്‍ക്കുന്നതായി ആക്ഷേപം

Saturday 13 August 2011 11:37 pm IST

കൊച്ചി: മഹാരാജാസ്‌ കോളേജില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന എസ്‌എഫ്‌ഐ ആക്രമണത്തിന്‌ പോലീസും പ്രിന്‍സിപ്പലും കൂട്ടുനില്‍ക്കുന്നതായി എബിവിപി ജില്ലാസമിതി ആരോപിച്ചു. ജില്ലയിലെ സിപിഎമ്മിന്റെ ഗ്രൂപ്പ്‌ പോര്‌ മറക്കാനായി പാര്‍ട്ടി ആസൂത്രണം ചെയ്ത്‌ നടപ്പിലാക്കുന്നതാണ്‌ മഹാരാജാസിലെ സംഘര്‍ഷം. തുടര്‍ച്ചയായി അക്രമം ഉണ്ടായിട്ടും നടപടിസ്വീകരിക്കാന്‍ പോലീസും പ്രിന്‍സിപ്പലും തയ്യാറാകുന്നില്ല. കഴിഞ്ഞ ദിവസം എബിവിപി യൂണിറ്റ്‌ സമിതിയംഗം ശ്രീജിത്തിന്‌ എസ്‌എഫ്‌ഐകാര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഈ കേസിലെ പ്രതികളെ അറസ്റ്റ്‌ ചെയ്യാന്‍ പോലീസ്‌ തയ്യാറായിട്ടില്ല. കോളേജിലെ അക്രമം തുടര്‍ന്നാല്‍ മറ്റ്‌ സംഘടനകളെയും സഹകരിപ്പിച്ച്‌ അക്രമവിരുദ്ധ സമിതി രൂപീകരിച്ച്‌ ജനകീയ പ്രതിരോധവുമായി മുന്നോട്ട്‌ പോകുമെന്നും എബിവിപി മുന്നറിയിപ്പ്‌ നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.