ഇംഫാല്‍ : മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലില്‍ നടന്ന ബോംബ് സ്ഫോടനത്തില്‍ ഒമ്പത് പേര് കൊല്ലപ്പെട്ടു. സ്ഫോടനത്തില്‍ പത്ത് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇംഫാലിലെ വെസ്റ്റ് ജില്ലായ നഗംപാല് പ്രദേശത്താണ് സ്ഫോടനമുണ്ടായത്.
മരിച്ചവര്‍ നിര്‍മാണ തൊഴിലാളികളാണ്. അസമില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് ഇവര്‍. ഇന്നലെ രാത്രി ഏഴരയോട് കൂടിയാണ് ഖൊയാതോങ് മേഖലയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്പ്പെട്ടിരുന്നവര്ക്കിടയില് സ്ഫോടനം ഉണ്ടായത്.
സ്ഫോടനത്തില്‍ അഞ്ചുപേര്‍ സംഭവസ്ഥലത്തും മൂന്ന് പേര് ആശുപത്രിയിലെത്തിച്ച ശേഷവുമാണ് മരിച്ചത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: