സ്വാതന്ത്യ്രദിന പരേഡ്‌: മന്ത്രി കെ.പി. മോഹനന്‍ സല്യൂട്ട്‌ സ്വീകരിക്കും

Saturday 13 August 2011 11:37 pm IST

കാസര്‍കോട്‌: വിദ്യാനഗറിലെ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ 15 ന്‌ രാവിലെ ൮ ന്‌ നടക്കുന്ന സ്വാതന്ത്യ്ര ദിന പരേഡില്‍ കൃഷി വകുപ്പ്‌ മന്ത്രി കെ പി മോഹനന്‍ ദേശീയ പതാക ഉയര്‍ത്തി സല്യൂട്ട്‌ സ്വീകരിക്കും. പരേഡില്‍ സായുധ സേന, ലോക്കല്‍ പോലീസ്‌, വനിതാ പോലീസ്‌, ഫോറസ്റ്റ്‌, എക്സൈസ്‌ ഗാര്‍ഡുകള്‍, എന്‍സിസി, സ്കൌട്ട്സ്‌ ആണ്റ്റ്‌ ഗൈഡ്സ്‌ വിഭാഗങ്ങള്‍, റെഡ്ക്രോസ്‌, സ്റ്റുഡണ്റ്റ്സ്‌ പോലീസ്‌ തുടങ്ങിയ വിഭാഗങ്ങള്‍ പങ്കെടുക്കും. നെഹ്‌റു യുവ കേന്ദ്ര, കുടുംബശ്രീ പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, വിവിധ സാംസ്കാരിക പരിപാടികളും, ദേശഭക്തി ഗാനങ്ങളും അവതരിപ്പിക്കും. പരേഡില്‍ സ്വാതന്ത്യ്ര സമര സേനാനികള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സമൂഹത്തിലെ മറ്റെല്ലാ വിഭാഗക്കാരും പങ്കെടുക്കണമെന്ന്‌ ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.