കൊല്ലം: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്രമോദി ഈ മാസം 26ന് കേരളത്തിലെത്തും. കൊല്ലം അമൃതപുരി ആശ്രമത്തില്‍ നടക്കുന്ന മാതാ അമൃതാനന്ദമയി ദേവിയുടെ 60-ാം ജന്മദിനാഘോഷങ്ങളില് പങ്കെടുക്കാനാണ് മോദി കേരളത്തിലെത്തുന്നത്.
ആശ്രമത്തിലെത്തുന്ന ഭക്തരെ അദ്ദേഹം അഭിസംബോധന ചെയ്യും. മോദിയെ കൂടാതെ നിരവധി രാഷ്ട്രീയ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും. മോദിയെ ക്ഷണിച്ചതിന് പിന്നില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നും സംഘാടകര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: