സ്കൂള്‍ പരിസരത്ത്‌ മയക്കുമരുന്നു വില്‍പന; 2 പേര്‍ അറസ്റ്റില്‍

Saturday 13 August 2011 11:41 pm IST

കാസര്‍കോട്‌: സ്കൂള്‍ പരിസരത്തുള്ള കടയില്‍ ലഹരി കലര്‍ന്ന പുകയില വില്‍പ്പന നടത്തുകയായിരുന്ന രണ്ട്‌ പേരെ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. ചൂരി തൈവളപ്പിലെ അബ്ദുല്‍ ഖാദര്‍ (45), തളങ്കരയിലെ ടി.പി.അബൂബക്കര്‍ സിദ്ദിഖ്‌ (32) എന്നിവരെയാണ്‌ കഴിഞ്ഞ ദിവസം പോലീസ്‌ അറസ്റ്റ്‌ ചെയ്തത്‌. കാസര്‍കോട്‌ ബിഇഎം ഹൈസ്ക്കൂള്‍ പരിസരത്തെ കടയില്‍ നിന്നും, മീപ്പുഗിരി ഗവണ്‍മെണ്റ്റ്‌ എ.യു.പി.സ്കൂള്‍ പരിസരത്തെ കടകളിലും ലഹരി കലര്‍ന്ന പുകയില വില്‍പ്പന നടത്തിയതിനാണ്‌ ഇവര്‍ അറസ്റ്റിലായത്‌. നിരവധി കമ്പനികളുടെ പുകയില പാക്കറ്റുകളും കടകളില്‍ നിന്നും പിടിച്ചെടുത്തു.