മനുഷ്യന് മരിക്കുന്നു എന്നും ജനിക്കുന്നു എന്നും സ്വര്ഗപ്രാപ്തിയുണ്ടെന്നും ലോകരെല്ലാം വിശ്വസിക്കുന്നതെന്തുകൊണ്ട്? ഞാന്‍ ഒരു പുസ്തകം വായിക്കുന്നു. ഒരുവശം വായിച്ച് അത് മറച്ചു. മറ്റൊരുവശം വായിച്ച് അതും മറച്ചു. ഇവിടെ മാറിപ്പോകുന്നതെന്ത്? വരുന്നതും പോകുന്നതുമാര്? ഞാനല്ല, പുസ്തകത്തിലെ ഏടുകള്‍. ഈ പ്രകൃതി മുഴുവനും ആത്മാവിന്മുമ്പില് പുസ്തകംപോലെയാണ്. അധ്യായങ്ങള്‍ വായിച്ചുതീരുന്നു. പുതിയ രംഗങ്ങള്‍ പ്രത്യക്ഷങ്ങളാകുന്നു. ഓരോന്നും മറിച്ചുമറിച്ചുപോകുന്നു. ആത്മാവ് എപ്പോഴും ഒന്നുതന്നെ, നിത്യം. പ്രകൃതിയാണ് മാറുന്നത്, ആത്മാവല്ല.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: