അസംസ്‌കൃത എണ്ണവില കുറഞ്ഞു

Tuesday 17 September 2013 9:13 pm IST

ന്യൂദല്‍ഹി: അസംസ്‌കൃത എണ്ണയുടെ ഇന്ത്യയ്ക്കു ബാധകമായ അന്താരാഷ്ട്ര വില ബാരലിന് 110.08 ഡോളറായി കുറഞ്ഞു. 2013 സെപ്റ്റംബര്‍ 16ലെ നിരക്കാണിത്. തൊട്ടു മുന്‍ വിപണന ദിവസമായ 2013 സെപ്റ്റംബര്‍ 13ന് ഇത് 110.68 ഡോളര്‍ ആയിരുന്നു. പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന് കീഴിലുള്ള പ്രെട്രോളിയം പ്ലാനിങ് ആന്റ് അനാലിസിസ് സെല്‍ ആണ് ഇന്ന് ഈ കണക്ക് പുറത്ത് വിട്ടത്. രൂപയുടെ മൂല്യം ഉയര്‍ന്നതിനെതുടര്‍ന്ന് രൂപ നിരക്കില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 6877.80 രൂപയായി കുറഞ്ഞു. 2013 സെപ്റ്റംബര്‍  13ന് എണ്ണവില ബാരലിന് 7060.28 രൂപയായിരുന്നു. രൂപ- ഡോളര്‍ വിനിമയ നിരക്കില്‍ രൂപയുടെ മൂല്യം 2013 സെപ്റ്റംബര്‍ 13ന് 63.79 രൂപയായിരുന്നത് 2013 സെപ്റ്റംബര്‍ 16ന് 62.48 രൂപയായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.