കൊച്ചി മെട്രോ: തൊഴില്‍ തര്‍ക്കത്തിന് പരിഹാരമായി

Tuesday 17 September 2013 11:22 pm IST

കൊച്ചി: കൊച്ചി മെട്രോ നിര്‍മ്മാണ പദ്ധതിയുമായുണ്ടായ തൊഴില്‍ത്തര്‍ക്കം പരിഹരിച്ചു. കരാര്‍ കമ്പനി ഉദേ്യാഗസ്ഥരുമായി മന്ത്രിമാരായ ഷിബു ബേബിജോണും ആര്യാടന്‍ മുഹമ്മദും നടത്തിയ ചര്‍ച്ചയിലാണ്  പ്രശ്‌നത്തിന് പരിഹാരമായത്. ഭാവിയില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് രണ്ട് സമിതികളും രൂപീകരിച്ചു. സെന്‍ട്രല്‍ യൂണിയനിലേയും കെഎംആര്‍എല്ലിന്റെയും പ്രതിനിധികളുള്ള സമിതികള്‍ ഇനിയുണ്ടാകുന്ന തൊഴില്‍ത്തര്‍ക്കങ്ങള്‍ പരിഹരിക്കും. കഴിഞ്ഞ പത്തിനാണ് കൊച്ചി മെട്രോയിലെ മൂന്നാം റീച്ചിലെ കരാര്‍ തൊഴിലാളികള്‍ പണിമുടക്കിയത്. സോമ കണ്‍സ്ട്രക്ഷന്‍സിന്റെ കീഴിലുള്ള കരാര്‍ തൊഴിലാളികളാണ് പണിമുടക്കിയത്. കലൂര്‍ മുതല്‍ സൗത്ത് വരെയുള്ള നിര്‍മ്മാണം ഇതുമൂലം മുടങ്ങിയിരിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് ഗതാഗത വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ് കമ്പനിയുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഈ ചര്‍ച്ചയിലും പരിഹാരമാകാതെ വന്നതിനെത്തുടര്‍ന്നാണ് തൊഴില്‍ മന്ത്രിയേയും ചേര്‍ത്തുള്ള തൊഴില്‍ പരിഹാര ചര്‍ച്ച നടത്തിയത്. കൊച്ചി മെട്രോക്ക് 1500 കോടിയുടെ ഫ്രഞ്ച് സഹായം ലഭ്യമായ ദിവസംതന്നെയാണ് തൊഴില്‍ത്തര്‍ക്കം പരിഹരിക്കുന്നത്. മെട്രോ നിര്‍മ്മാണത്തില്‍ പ്രാദേശിക തൊഴിലാളികളെ ഉള്‍പ്പെടുത്തണമെന്ന ആവശ്യമാണ് പ്രധാനമായും തൊഴില്‍ത്തര്‍ക്കത്തിനുള്ള കാരണം. സിഐടിയു, ഐഎന്‍ടിയുസി തുടങ്ങിയ തൊഴിലാളി സംഘടനകളിലും അഞ്ചുപേര്‍വീതം മെട്രോ നിര്‍മ്മാണ യൂണിറ്റില്‍ ജോലി ചെയ്യുന്നുണ്ട്. പ്രാദേശിക തൊഴിലാളികളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യമാണ് നിര്‍മ്മാണത്തിന് പ്രതിസന്ധിയുണ്ടാക്കിയത്. രണ്ട് കിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.