നെഹ്‌റു ട്രോഫി: ജീസസ് ക്ലബിനെതിരെ യു.ബി.സി നിയമനടപടിക്ക്

Sunday 14 August 2011 1:04 pm IST

ആലപ്പുഴ: നെഹ്റു ട്രോഫി ജേതാക്കളായ ജീസസ് സ്പോര്‍ട്സ് ക്ലബിനെതിരെ യു.ബി.സി കൈനകരി നിയമ നടപടിക്ക് ഒരുങ്ങുന്നു. ജലോത്സവത്തിന്റെ നിയമാവലി ലംഘിച്ചുകൊണ്ടാണ് ജീസസ് ക്ലബ് മത്സരത്തില്‍ പങ്കെടുത്തതെന്നാണ് ആരോപണം. ടീം ജെഴ്സി ധരിക്കാതെയാണു മത്സരത്തില്‍ പങ്കെടുത്തതെന്നും ആരോപിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കുമെന്നു യു.ബി.സി കൈനകരി. മുട്ടേല്‍ കൈനകരി ചുണ്ടന്‍ ഉടമ ഡോ. സോമപ്രസാദ് അറിയിച്ചു‍. നിയമാവലി ലംഘിച്ചതിനാല്‍ ടീമിനെ അയോഗ്യരാക്കണമെന്നാണ് ആവശ്യം. മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയ ടീമാണ് യു.ബി,സു കൈനകരി. ലൂസേഴ്സ് ഫൈനലില്‍ മത്സരിച്ച മറ്റുള്ളവര്‍ക്കും ഫലം പ്രഖ്യാപനത്തെക്കുറിച്ചു പരാതിയുണ്ട്. ഇവരും കോടതിയെ സമീപിച്ചേക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.