ന്യൂദല്‍ഹി: ഇഎസ്ഐ ആനുകൂല്യത്തിനുള്ള ശമ്പള പരിധി നിലവിലുള്ള 15,000 രൂപയില്‍നിന്ന് 25,000 രൂപയായി ഉയര്‍ത്തി. ബുധനാഴ്ച കേന്ദ്ര തൊഴില്‍ വകുപ്പു മന്ത്രി ശ്രീശ്റാം ഓറെലയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഇഎസ്ഐ സെന്‍ട്രല്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.
നിലവില്‍ 15,000 രൂപവരെ ശമ്പളമുള്ള തൊഴിലാളികള്‍ക്കായിരുന്നു എംപ്ലോയ്മെന്റ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നത്. പുതിയ തീരുമാനത്തോടെ സംസ്ഥാനത്ത് 41 ലക്ഷം അധിക തൊഴിലാളികള്‍ ഇഎസ്ഐ ആനുകൂല്യ പരിധിയില്‍ വരും.
യോഗത്തില്‍ ബോര്‍ഡംഗം വി. രാധാകൃഷ്ണന് (ബിഎംഎസ്) പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: