പാപ്പുവ ന്യൂ ഗിനിയയില്‍ ഭൂചലനം

Thursday 19 September 2013 6:47 pm IST

സിഡ്നി: പാപ്പുവ ന്യൂഗിനിയയില്‍ ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ട്‌. റിക്ടര്‍ സെക്‌യിലില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്‌. പ്രദേശിക സമയം രാവിലെ 6.53 ഓടെയാണ്‌ വടക്കന്‍ തീരത്ത്‌ ഭൂചലനം അനുഭവപ്പെട്ടത്‌. 6.5 കിലോ മീറ്റര്‍ ആഴത്തിലാണ്‌ പ്രകമ്പനം ഉണ്ടായതെന്ന്‌ ഭൗമശാസ്ത്ര കേന്ദ്രം അറിയിച്ചു. തീവ്രത കുറവായതിനാല്‍ സുനാമി മുന്നറിയിപ്പ്‌ യാതൊന്നും നല്‍കിയിട്ടില്ല. സ്ഥിരമായി ഭൂചലന സാധ്യതകളുള്ള പ്രദേശമാണ്‌ പാപ്പുവ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.