ബീഹാറില്‍ മാവോയിസ്റ്റ്‌ ആക്രമണം: ജവാന്‍ കൊല്ലപ്പെട്ടു

Friday 20 September 2013 7:06 pm IST

പട്ന: ബീഹാറില്‍ മാവോയിസ്റ്റ്‌ ആക്രമണത്തില്‍ ജവാന്‍ കൊല്ലപ്പെട്ടു. പ്രത്യേക നിയുക്ത സേന വിഭാഗത്തിലെ ജവാനാണ്‌ കൊല്ലപ്പെട്ടത്‌. മറ്റ്‌ രണ്ട്‌ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ഗുരുതരമായി പരിക്കേറ്റതായാണ്‌ റിപ്പോര്‍ട്ട്‌. ജാമുയി ജില്ലയില്‍ നീണ്ട മണിക്കൂറോളമുണ്ടായ ആക്രമണത്തിനൊടുവിലാണ്‌ ജവാന്‍ കൊല്ലപ്പെട്ടത്‌. പൊതുമരാമത്ത്‌ വകുപ്പിന്റെ കെട്ടിടത്തിലേക്ക്‌ മാവോയിസ്റ്റുകള്‍ ബോംബ്‌ എറിയുകയായിരുന്നു. ജവാന്‌ നേരെ മാവോയിസ്റ്റുകള്‍ നിര്‍ത്താതെ വെടിവച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത്‌ സുരക്ഷാ സൈന്യത്തെ വിന്യസിച്ചതായി അധികൃതര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.