ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് ചാമ്പ്യന്‍ ബ്രിട്ടന്റെ ആന്‍ഡി മുറെയുടെ സീസണിന് ഏറെക്കുറെ വിരാമം. പുറത്തിനേറ്റ പരുക്കാണ് വിനയായത്. വേദന കലശലായ തിനെ തുടര്‍ന്ന് തായ്ലന്റ് ഓപ്പണില്‍ നിന്ന് മുറെ പിന്മാറിയിരുന്നു.
അടുത്തയാഴ്ച്ച മുറെയ്ക്ക് ചെറിയൊരു ശസ്ത്രക്രിയ വേണ്ടിവരും. സീസണിലെ അവശേഷിക്കുന്ന സമയം വിശ്രമത്തിനാവും ശ്രമിക്കുക, താരത്തിന്റെ മാനെജ്മെന്റ് കമ്പനി അറിയിച്ചു.
26 കാരനായ മുറെയെ ഏറെക്കാലമായി പുറംവേദന അലട്ടുകയാണ്. ഇതേത്തുടര്‍ന്ന് ഫ്രഞ്ച് ഓപ്പണില്‍ നിന്ന് താരം വിട്ടുനിന്നിരുന്നു. പിന്നീട് വിംബിള്‍ഡണ്‍ കിരീടം ചൂടിയെങ്കിലും തുടര്‍ന്നിങ്ങോട്ട് അസ്ഥിരമായ കളിയാണ് കെട്ടഴിച്ചത്. യുഎസ് ഓപ്പണ്‍ നിലനിര്‍ത്തുന്നതിനും സ്കോട്ടിഷ് സ്റ്റാറിനു കഴിഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: