പമ്പ: പമ്പയിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. ഡാമുകള്‍ തുറന്നുവിട്ട സാഹചര്യത്തിലാണ് പമ്പയിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നത്. നിലവില്‍ പമ്പ കുത്തിയൊഴുകുകയാണ്. ഈ സാഹചര്യത്തില്‍ തീര്‍ത്ഥാടകരെ വടം കെട്ടി തടഞ്ഞാണ് ഇവരുടെ സുരക്ഷ ഉറപ്പു വരുത്തുന്നത്. ഇന്ന് രാവിലെ 9.15നാണ് ജലം പെട്ടെന്ന് ഉയര്‍ന്ന് നദി അപകടകരമായി ഒഴുകിത്തുടങ്ങിയത്.
അപകട ഭീഷണി കാരണം പമ്പയിലിറങ്ങി കുളിക്കാന്‍ അനുവദിക്കുന്നില്ല. തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ കൊച്ചുപമ്പ, ആനത്തോട് ഡാമുകളില്‍ സംഭരണശേഷി കവിഞ്ഞതോടെ ഡാമുകളുടെ ഷട്ടര്‍ 30 സെന്റിമീറ്റര്‍ തുറന്നതാണ് പമ്പാ മണല്‍പ്പുറം വെള്ളത്തിനടിയിലാകാന്‍ കാരണം.
പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് തീര്‍ത്ഥാടകരെ നിയന്ത്രിക്കുന്നത്. കടകളിലേക്കും വെള്ളം കയറി. ഇന്നലെ ഡാം തുറന്നുവിട്ട് പന്പയില് വെള്ളം ഉയരുകയും തീര്‍ത്ഥാടകര്‍ ഒറ്റപ്പെടുകയും ത്രിവേണിയിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിന്നും വാഹനങ്ങള്‍ ഒഴുകിപ്പോകുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: