14 പേര്‍ക്ക് രാഷ്ട്രപതിയുടെ പോലീസ് മെഡല്‍

Sunday 14 August 2011 5:10 pm IST

തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള രാഷ്‌ട്രപതിയുടെ പോലീസ്‌ മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നും 14 പേര്‍ മെഡലിന്‌ അര്‍ഹരായി. എ.ഡി.ജി.പി മഹേഷ്‌കുമാര്‍ സിംഗ്ല, എന്‍.ഗോപാലകൃഷ്‌ണന്‍ എന്നിവര്‍ വിശിഷ്‌ടാ സേവാ പുരസ്കാരത്തിന്‌ അര്‍ഹരായി. ഐ.ജി.ടി.കെ.വിനോദ്‌ കുമാര്‍, യോഗേഷ്‌ ഗുപ്‌ത എന്നിവര്‍ക്ക്‌ സ്‌തുത്യര്‍ഹ സേവനത്തിനുള്ള മെഡല്‍ ലഭിച്ചു. ഡി.ഐ.ജി മനോജ്‌ എബ്രഹാം, എസ്‌.പിമാരായ ജേക്കബ്‌ ജോബ്‌, എം.മുരളീധരന്‍ നായര്‍, കെ. സ്കറിയ, എ.സി.പി കെ. എസ്‌. ശ്രീകുമാര്‍, കെ.എ.പി കമാന്‍ഡന്റ്‌ സി. സോഫി, പി.രാജന്‍, കെ.വിജയന്‍, രഹസ്യാന്വേഷണ വിഭാഗത്തിലെ പി.കെ. രാധാകൃഷ്‌ണ പിള്ള, ടി. എന്‍. ശങ്കരന്‍കുട്ടി, പാലക്കാട്‌ ജയില്‍ സൂപ്രണ്ട്‌ എ.ജെ. മാത്യു, കെ.സി. കുര്യച്ചന്‍, കൊച്ചി സി.ബി. ഐ യൂണിറ്റിലെ സി. എസ്‌. മാണി, ഐ.ബി. ശ്രീനിവാസന്‍ എന്നിവരും പൊലീസ്‌ മെഡലിന്‌ അര്‍ഹരായവരില്‍ ഉള്‍പ്പെടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.