പാക്കിസ്ഥാനില്‍ ബസ്‌ മറിഞ്ഞ് 20 മരണം

Sunday 14 August 2011 5:39 pm IST

കറാച്ചി: ബലൂചിസ്ഥാനില്‍ നിറയെ യാത്രക്കാരുമായി പോയ ബസ്‌ കൊക്കയിലേക്ക്‌ മറിഞ്ഞ്‌ 20 പേര്‍ മരിച്ചു. അമിത വേഗതയാണ്‌ അപകടകാരണമെന്ന്‌ പോലീസ്‌ പറഞ്ഞു. ബലൂചിസ്ഥാനിലെ ലാസ്ബെല പ്രവിശ്യയിലായിരുന്നു അപകടം. കസ്‌ദാറില്‍ നിന്ന്‌ തീര്‍ത്ഥാടകരുമായി സിന്ധിലെ ഷഹ്‌ദാദ്‌ കോട്ടിലേക്ക്‌ പോകുകയായിരുന്ന ബസാണ്‌ അപകടത്തില്‍പ്പെട്ടത്‌. ബസ് ഒരു വളവിലെത്തിയപ്പോള്‍ നിയന്ത്രണം വിടുകയായിരുന്നു. എട്ടുപേര്‍ അപകടസ്ഥത്തു വെച്ചു തന്നെ മരിച്ചു.