മണിക്കൂറുകളോളം പ്രഭാഷണങ്ങള്‍ കേട്ടുകൊണ്ടിരിക്കാം. അതുകൊണ്ടുള്ള ഫലം ചിലപ്പോള്‍ നിഷ്പ്രയോജനമായെന്നും വരാം. യഥാര്‍ത്ഥ മൗനം – അതാണെല്ലാവര്‍ക്കും എപ്പോഴും നന്മയുണ്ടാക്കുക. മുന്നേറുംതോറും സ്വയം അറിയാനാവുന്നു. മൗനമാണ് ഏറ്റവും നല്ല പ്രഭാഷണം – ഏറ്റവും നല്ല വ്യാഖ്യാനം എന്ന്. മൗനത്തിന്റെ വ്യാഖ്യാനത്തിനുമുന്പില് വായകൊണ്ട് പറയുന്നവയെല്ലാം നിഷ്പ്രഭമാകുന്നു. ഇടതടവില്ലാത്ത സംഭാഷണമാണ് മൗനം. ആദിഗുരു ശ്രീ ദക്ഷിണാമൂര്‍ത്തി മൗനംകൊണ്ടുതന്നെ വ്യാഖ്യാനിച്ചുകൊടുത്തു. സര്വ്വോത്തമനായ ഗുരുവാണവിടുന്ന് – അത്യുല്ക്കൃഷ്ടനായ പരമഗുരു.
– രമണമഹര്‍ഷി
പ്രതികരിക്കാൻ ഇവിടെ എഴുതുക: