ശ്രീനഗറില്‍ ഭീകരാക്രമണം: സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു

Monday 23 September 2013 2:13 pm IST

ശ്രീനഗര്‍: ശ്രീനഗറില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ്(സിഐഎസ്എഫ്) ജവാന്‍ കൊല്ലപ്പെട്ടു. ശ്രീനഗറിലെ ഇഖ്ബാല്‍ പാര്‍ക്കിനടുത്ത് രാവിലെ 10.25ഓടെയാണ് ആക്രമണമുണ്ടായത്. രണ്ട് പേരടങ്ങുന്ന സംഘം ശബ്ദ രഹിത തോക്കുകളുപയോഗിച്ച് ജവാന്‍മാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഈ സമയം ജവാന്‍മാര്‍ പാര്‍ക്കിനടുത്തുള്ള ചന്തയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇവരുടെ പക്കല്‍ ആയുധങ്ങളൊന്നുമുണ്ടായിരുന്നില്ല. ഇവരെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരാള്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.