ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞുതുടങ്ങി. വൃഷ്ടിപ്രദേശത്തെ മഴ പൂര്‍ണമായും മാറിയതോടെ ജലനിരപ്പ് ഉയരാനുള്ള സാധ്യത കുറഞ്ഞു. മൂലമറ്റത്തെ വൈദ്യുതി ഉത്പാദനം പരമാവധി ഉയര്‍ത്തി ഇടുക്കി അണക്കെട്ടിലേകുള്ള ജലനിരപ്പ് നിയന്ത്രിക്കാനാണ് കെ.എസ്.ഇ.ബി ശ്രമിക്കുന്നത്.
കഴിഞ്ഞ ദിവസം 18.13 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് മൂലമറ്റത്ത് ഉത്പാദിപ്പിച്ചത്. ഇന്നും പൂര്‍ണതോതില്‍ വൈദ്യുതി ഉത്പാദനം തുടരും. കെ.എസ്.ഇ.ബി ഡാം സുരക്ഷാ വിഭാഗം ചീഫ് എഞ്ചിനീയര്‍ കെ.കെ കറുപ്പന് കുട്ടി ചെറുതോണിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. അണക്കെട്ട് തുറക്കേണ്ട സാഹചര്യം നിലവില്‍ ഇല്ലെങ്കിലും ജില്ലാഭരണകൂടം നല്കിയ ജാഗ്രതാനിര്‍ദേശം പിന്‍വലിച്ചിട്ടില്ല.
റോഷി അഗസ്റ്റില്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ സുരക്ഷാജാഗ്രതസമിതി ഇന്ന് യോഗം ചേരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: