ഫോട്ടോഗ്രാഫി ദിനാഘോഷം ൧൮ ന്‌ തുടങ്ങും

Sunday 14 August 2011 10:36 pm IST

കണ്ണൂറ്‍: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്സ്‌ അസോസിയേഷണ്റ്റെ ആഭിമുഖ്യത്തില്‍ ൧൭൩-ാം വാര്‍ഷിക ഫോട്ടോഗ്രാഫി ദിനാഘോഷം ൧൮ മുതല്‍ ൨൦ വരെ കണ്ണൂരില്‍ നടക്കുമെന്ന്‌ സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതിണ്റ്റെ ഭാഗമായി ഫോട്ടോ പ്രദര്‍ശനം, ഘോഷയാത്ര, അവാര്‍ഡ്‌ വിതരണം, ക്യാമറ ഫോക്കസ്‌, സാമൂഹ്യ പ്രതിബദ്ധതാ പ്രതിജ്ഞ, അവകാശ പ്രഖ്യാപനം, ആദരിക്കല്‍, അനുമോദനം തുടങ്ങിയ പരിപാടികളും നടക്കും. ൧൮ ന്‌ വൈകുന്നേരം ൪ മണിക്ക്‌ സെമിനാര്‍, ഫോട്ടോ പ്രദര്‍ശങ്ങളുടെ ഉദ്ഘാടനം മന്ത്രി കെ.പി.മോഹനന്‍ നിര്‍വഹിക്കും. പ്രൊഫ.കെ.എ.സരള അധ്യക്ഷത വഹിക്കും. ൧൯ ന്‌ ഉച്ചക്ക്‌ ൨.൩൦ ന്‌ ക്യാമറയേന്തിയ ഘോഷയാത്ര നടക്കും. തുടര്‍ന്ന്‌ ടൌണ്‍ സ്ക്വയറില്‍ എ.പി.അബ്ദുള്ളക്കുട്ടി എംഎല്‍എയുടെ അധ്യക്ഷതയില്‍ മന്ത്രി കെ.സി.ജോസഫ്‌ അവാര്‍ഡുകള്‍ വിതരണം ചെയ്യും. പ്രമുഖ വ്യക്തികള്‍ സംസാരിക്കും. പത്രസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡണ്ട്‌ പി.വി.ബാലന്‍, ജില്ലാ പ്രസിഡണ്ട്‌ എം.എം.വിനോദ്‌ കുമാര്‍, ജില്ലാ സെക്രട്ടറി സുരേഷ്‌ പട്ടുവം, പി.പി.ജയകുമാര്‍, പ്രജിത്ത്‌ കണ്ണൂറ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.