സ്വാതന്ത്യ്രദിനാഘോഷം: സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കി

Sunday 14 August 2011 10:36 pm IST

ാടനുബന്ധിച്ച്‌ ജില്ലയില്‍ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കി. പരേഡ്‌ നടക്കുന്ന പോലീസ്‌ ഗ്രൌണ്ട്‌ കനത്ത പോലീസ്‌ നിരീക്ഷണത്തിലാണ്‌. കോഴിക്കോട്‌ ഇരട്ട സ്ഫോടനക്കേസില്‍ തീവ്രവാദികളായ തടിയണ്റ്റവിട നസീര്‍, കൂട്ടുപ്രതി ഷഫാസ്‌ എന്നിവര്‍ക്കു ജീവപര്യന്തം ശിക്ഷ വിധിക്കുകയും ഇരുവരെയും കണ്ണൂരിലെത്തിക്കുകയും ചെയ്ത സാഹചര്യത്തിലാണ്‌ പോലീസ്‌ സുരക്ഷ കൂടുതല്‍ കര്‍ശമാക്കിയത്‌. പോപ്പുലര്‍ ഫ്രണ്ടിണ്റ്റെ ഫ്രീഡം പരേഡ്‌ നിരോധിച്ചതിനെ തുടര്‍ന്നു അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാനും പോലീസ്‌ ജാഗ്രത പാലിക്കുന്നുണ്ട്‌. നഗരത്തില്‍ പോലീസ്‌ പട്രേളിംഗ്‌ ശക്തമാക്കി. കടലോര നിരീക്ഷണം കര്‍ശനമാക്കിയ സാഹചര്യത്തില്‍ തീരദേശ പോലീസ്‌ സ്റ്റേഷനുകള്‍ അവരുടെ പരിധിയിലുള്ള ബോട്ടും മറ്റും ഉപയോഗിച്ചാണ്‌ നിരീക്ഷണം നടത്തുന്നത്‌. കോസ്റ്റ്ഗാര്‍ഡ്‌, ഫിഷറീസ്‌ എന്നിവരും കടല്‍ സുരക്ഷയ്ക്കുണ്ട്്‌. റെയില്‍വേ സ്റ്റേഷന്‍, ബസ്സ്റ്റാന്‍ഡുകള്‍, പ്രധാന സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ഡോഗ്‌, ബോംബ്‌ സ്ക്വാഡുകള്‍ പരിശോധന നടത്തി. ലോഡ്ജുകള്‍ ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ പോലീസ്‌ റെയ്ഡ്‌ നടത്തുകയും താമസിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുന്നുണ്ട്‌. ഇന്നു രാവിലെ എട്ടു മുതല്‍ പോലീസ്‌ നടത്തുന്ന സെറിമോണിയല്‍ പരേഡില്‍ ഗ്രാമവികസന മന്ത്രി കെ.സി. ജോസഫ്‌ അഭിവാദ്യം സ്വീകരിക്കും. കണ്ണൂറ്‍ പോലീസ്‌ ഗ്രൌണ്ടില്‍ നടക്കുന്ന പരിപാടികളില്‍ ൮.൩൦ നു മന്ത്രി കെ.സി. ജോസഫ്‌ ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന്‌ മുഖ്യാതിഥിയുടെ പ്രസംഗം, മാര്‍ച്ച്‌ പാസ്റ്റ്‌, മുഖ്യമന്ത്രിയുടെ പോലീസ്‌ മെഡല്‍ സമ്മാനിക്കല്‍, സമ്മാനവിതരണം, ദേശഭക്തിഗാനം എന്നിവയും നടക്കും. കെഎപി നാലാം ബറ്റാലിയന്‍, സായുധ പോലീസ്‌, പോലീസ്‌ എന്നിവരുടെ നാല്‌ പ്ളാറ്റൂണുകള്‍, സ്റ്റുഡണ്റ്റ്‌ പോലീസ്‌ കേഡര്‍, എട്ട്‌ പ്ളാറ്റൂണ്‍, എക്സൈസ്‌, ഫോറസ്റ്റ്‌, എന്‍സിസി, നേവല്‍, സ്കൌട്ട്‌ ആന്‍ഡ്്്‌ ഗൈഡ്സ്‌ ജൂണിയര്‍ റെഡ്ക്രോസ്‌ തുടങ്ങിയവയും അണിനിരക്കും.