കമ്മാടം കാവ്‌: ബിജെപി മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

Sunday 14 August 2011 11:31 pm IST

നീലേശ്വരം: കമ്മാടം കാവ്‌ ക്ഷേത്രം വകയായുള്ള ഏക്കറ്‌ കണക്കിന്‌ റവന്യൂ സ്ഥലം സ്വകാര്യവ്യക്തികള്‍ കയ്യേറിയതിനെതിരെ കാവ്‌ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ബിജെപി നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. വരക്കാട്‌ അമ്പാടി മുക്കില്‍ നിന്നും പുറപ്പെട്ട മാര്‍ച്ച്‌ തടയാന്‍ വാന്‍ പോലീസ്‌ സന്നാഹം നിലകൊണ്ടിരുന്നു. പ്രകടനക്കാര്‍ കയ്യേറ്റ ഭൂമിയില്‍ പ്രവേശിച്ച്‌ പതാക നാട്ടി. ബിജെപി സംസ്ഥാന സെക്രട്ടറി വി.വി.രാജന്‍ മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്തു. ബിജെപി ദേശീയ സമിതിയംഗം മടിക്കൈ കമ്മാരന്‍, കമ്മാടം കാവ്‌ സംരക്ഷണ സമിതി പ്രസിഡണ്ട്‌ കുഞ്ഞമ്പുനായര്‍, തൃക്കരിപ്പൂറ്‍ മണ്ഡലം പ്രസിഡണ്ട്‌ ടി.രാധാകൃഷ്ണന്‍, തുടങ്ങിയവര്‍ മാര്‍ച്ചിന്‌ നേതൃത്വം നല്‍കി. ക്ഷേത്രം വക സ്ഥലം കയ്യേറിയ വരെ മുഴുവന്‍ ഒഴിപ്പിക്കുന്നതുവരെ ശക്തമായ സമരവുമായി മുന്നോട്ട്‌ പോകുമെന്ന്‌ നേതാക്കള്‍ പറഞ്ഞു. പ്രതിഷേധയോഗത്തില്‍ അഡ്വക്കേറ്റ്‌ കെ.രാജഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട്‌ മണ്ഡലം ജനറല്‍ സെക്രട്ടറി പി.സി.രാമചന്ദ്രന്‍ സ്വാഗതവും ടി.വി.സുരേശന്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.