ശാലുമേനോന്റെ വീട് ജപ്തി ചെയ്യാന്‍ ഉത്തരവ്

Tuesday 24 September 2013 3:11 pm IST

തിരുവനന്തപുരം: മണക്കാട് സ്വദേശിയായ റാസിഖ് അലിയില്‍ നിന്ന് തട്ടിയെടുത്ത പണം തിരിച്ചു നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ നടി ശാലു മേനോന്റെ വീട് ജപ്തി ചെയ്യാന്‍ കോടതി ഉത്തരവിട്ടു ഉത്തരവ്. റാസിഖ് അലിയുടെ ഹര്‍ജി പരിഗണിച്ച് തിരുവനന്തപുരം സബ്‌കോടതിയുടേതാണ് ഉത്തരവ്. 25 ദിവസത്തിനകം പണം നല്‍കിയില്ലെങ്കില്‍ ചങ്ങനാശ്ശേരിയിലെ വീട് ജപ്തി ചെയ്യാനാണ് ഉത്തരവ്. തമിഴ്‌നാട്ടിലെ മുപ്പന്തലില്‍ കാറ്റാടിപ്പാടം നല്‍കാമെന്ന് പറഞ്ഞാണ് ബിജു റാസിഖ് അലിയില്‍ നിന്ന് 75 ലക്ഷം തട്ടിയെടുത്തത്. ശാലുവിനെ ഭാര്യയായും സ്വിസ് സോളാര്‍ എന്ന ബിജുവിന്റെ സ്ഥാപനത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായും പരിചയപ്പെടുത്തിയിരുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു. ബിജു രാധാകൃഷ്ണന്‍, ശാലുമേനോന്‍, അമ്മ കലാദേവി എന്നിവരാണ് എതിര്‍കക്ഷികള്‍. ഇവര്‍ 60 ലക്ഷം രൂപ കൈപ്പറ്റിയതിന്റെ ബാങ്ക് രേഖകളും ഹര്‍ജിയോടൊപ്പം ഹാജരാക്കിയിരുന്നു. കൂടാതെ റാഫിഖലിയുടെ പരാതിയില്‍ സഹോദരിയുടെ മകള്‍ക്ക് മെഡിക്കല്‍ സീറ്റ് ഒരുക്കി നല്‍കാമെന്ന് പറഞ്ഞ് മറ്റൊരു 25 ലക്ഷം രൂപ ശാലുമേനോന്‍ തട്ടിയെടുത്തെന്നും പറയുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.