വന്‍കിടരാജ്യങ്ങള്‍ ഭാരതത്തെ ഭയക്കുന്നത്‌ ക്ഷേത്ര സ്വത്തുക്കള്‍ കണ്ടെന്ന്‌

Sunday 14 August 2011 11:32 pm IST

കാസര്‍കോട്‌: വന്‍കിട ലോക രാഷ്ട്രങ്ങളായ അമേരിക്കയും റഷ്യയും ചൈനയും ഇന്ന്‌ ഭാരതത്തെ ഭയക്കുന്നത്‌ ഇവിടെ ക്ഷേത്രങ്ങളില്‍ നിക്ഷേപിച്ചിട്ടുള്ള അളവറ്റ നിക്ഷേപം കണ്ടാണെന്ന്‌ സഹകാര്‍ ഭാരതി ദേശീയ സെക്രട്ടറി അഡ്വ.കെ.കരുണാകരന്‍ പറഞ്ഞു. കാസര്‍കോട്‌ താലൂക്ക്‌ സഹകാര്‍ ഭാരതി സമ്മേളനം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവിതാംകൂറ്‍ രാജ്യത്തിണ്റ്റെ സര്‍വ്വ സ്വത്തുക്കളും ശ്രീ പത്മനാഭന്‌ സമര്‍പ്പിച്ചതാണ്‌ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യ ശേഖരം. ധനം സ്വന്തം കാര്യത്തിന്‌ ഉപയോഗിക്കാതെ ഭഗവാണ്റ്റെയും സമൂഹത്തിണ്റ്റെയും കാര്യത്തിനായി മാറ്റിവെയ്ക്കുന്ന ഒരു സംസ്കാരവും ജീവിത ശൈലിയുമാണ്‌ ഇവിടെ ഉണ്ടായിരുന്നത്‌ എന്ന്‌ അദ്ദേഹം തുടര്‍ന്ന്‌ പറഞ്ഞു. ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ.ശ്രീകൃഷ്ണ ഭട്ട്‌ അധ്യക്ഷത വഹിച്ചു. ഐത്തപ്പ മാസ്റ്റര്‍, വിഘ്നേശ്വര ഭട്ട്‌, ആര്‍.എസ്‌.എസ്‌ പ്രാന്ത സേവാ പ്രമുഖ്‌ ഗോപാല ചെട്ടിയാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍ കൃഷ്ണകുമാര്‍ പെര്‍ള (പ്രസിഡണ്ട്‌), സുബ്രഹ്മണ്യ ഭട്ട്‌ വെള്ളൂറ്‍, നാരായണ തുങ്ക (വൈസ്‌ പ്രസിഡണ്ട്‌), വിഷ്ണു ഭട്ട്‌ നീര്‍ച്ചാല്‍ (സെക്രട്ടറി), പ്രമോദ്‌ കുമാര്‍, ഗണേഷ്‌ പാറക്കാട്ട്‌ (ജോയിണ്റ്റ്‌ സെക്രട്ടറി).

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.