ഇ.ടി.മുഹമ്മദ്‌ ബഷീര്‍ ഒന്നാന്തരം വര്‍ഗീയ വാദിയാണെന്ന്‌ ആര്യാടന്‍

Thursday 26 September 2013 3:15 pm IST

മലപ്പുറം: മുസ്ലിം ലീഗ്‌ നേതാവ്‌ ഇ.ടി.മുഹമ്മദ്‌ ബഷീറിനെതിരേ ആര്യാടന്‍ മുഹമ്മദ്‌ രംഗത്ത്‌. ഇ.ടി ഒന്നാന്തരം വര്‍ഗീയ വാദിയാണെന്ന്‌ ആര്യാടന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ കോണ്‍ഗ്രസ്‌ വേണ്ടന്നല്ലേ ലീഗ്‌ പറഞ്ഞേക്കുന്നതെന്നും അദ്ദേഹം പ്രവര്‍ത്തകരോട്‌ ചോദിച്ചു. പൊന്നാനി തെരഞ്ഞെടുപ്പ് പ്രചരണത്തിന് കോണ്‍ഗ്രസ് വേണമോയെന്നും ആര്യാടന്‍ മുഹമ്മദ് ചോദിച്ചു. മുക്കത്ത് നടന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ കോണ്‍ഗ്രസിനെ ഇകഴ്ത്തിയ ലീഗിനെതിരെ കടുത്ത ഭാഷയിലാണ് ആര്യാടന്‍ മുഹമ്മദ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രതികരിച്ചത്. തിരൂരും കുറ്റിപ്പുറവും മങ്കടയും തോറ്റത് ലീഗ് മറക്കരുതെന്നും മഞ്ചേരിയില്‍ തോറ്റത് എന്തുകൊണ്ടാണെന്ന് ആലോചിക്കണമെന്നും പറഞ്ഞ ആര്യാടന്‍ കൂടുതല്‍ സീറ്റ് നേടിയെടുക്കാന്‍ ഈ വഴിയല്ല സ്വീകരിക്കേണ്ടതെന്നും പറഞ്ഞു. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കണ്ണൂരിലും വടകരയിലും ജയിച്ചത് കോണ്‍ഗ്രസ് ആണെങ്കിലും പാറിയത് ലീഗിന്റെ കൊടിയാണെന്ന പി കെ കുഞ്ഞാലിക്കുട്ടിയും യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയം നിശ്ചയിക്കുന്നത് ലീഗാണെന്ന് കെ പി എ മജീദും പറഞ്ഞതിനെതിരെയായാണ് ആര്യാടന്‍ ലീഗിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.