ഹസാരെയുടെ അറസ്റ്റ് അടിയന്തരാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്നു - വി.എസ്

Tuesday 16 August 2011 1:17 pm IST

കൊച്ചി : അടിയന്തരാവസ്ഥ കാലത്തെപ്പോലെയാണ് സര്‍ക്കാര്‍ അണ്ണാ ഹസാരെയുടെ സമരത്തെ തടഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. ഭരണഘടനാപരമായി സമരം ചെയ്യാനുള്ള അവകാശത്തെ പൂര്‍ണ്ണമായും തടഞ്ഞ സര്‍ക്കാര്‍ നടപടിയോട് യോജിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. അടിയന്തരാവസ്ഥയ്ക്ക് ഉത്തരവിട്ട ഇന്ദിരാഗാന്ധിയെ തന്നെ ജനങ്ങള്‍ പിന്നീട് അധികാരത്തില്‍ നിന്നും തൂത്തെറിഞ്ഞത് മന്‍‌മോഹന്‍ സിങ് ഓര്‍ക്കണമെന്നും വി.എസ് പറഞ്ഞു. ഹസാരെയുടെ സമരത്തിന് പൂര്‍ണ്ണ പിന്തുണ അറിയിക്കുകയാണെന്നും അദ്ദേഹത്തെ ഉടന്‍ സ്വതന്ത്രനാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അണ്ണാ ഹസാരെയുടെ സമര രീതികളെ സംബന്ധിച്ച് ചില അഭിപ്രായ വ്യത്യാസം മാത്രമാണ് സി.പി.എമ്മിനുള്ളതെന്നും വി.എസ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.