ഗൂഗിളിന് ഇന്ന് പതിനഞ്ച് വയസ്സ്

Friday 27 September 2013 12:05 pm IST

സാന്‍ഫ്രാന്‍സിസിക്കോ: ലോകത്തെ മുഴുവന്‍ ഇന്റര്‍നെറ്റ് വിസ്മയത്തിലേക്ക് കൂട്ടി കൊണ്ട പോയ ഗൂഗിളിന് പതിനഞ്ചാം വയസ്സ് തികയുന്നു. ഇതിന്റെ ഭാഗമായി ഗൂഗിളിന്ന് വ്യത്യസ്ഥമായ ഒരു കളിയോടു കൂടിയാണ് ഡൂഡിലൊരുക്കിയിരിക്കുന്നത്. കുട്ടികളേയും മുതിര്‍ന്നവരേയും ഒരു പോലെ ആകര്‍ഷിക്കുന്ന ഒരു പിനാറ്റാ കളി. മെക്‌സിക്കോകളില്‍ പിനാറ്റകള്‍ പ്രശസ്തിയാര്‍ജ്ജിച്ചതാണ്. പിനാറ്റാ എന്ന നക്ഷത്ര ആക്രതിയിലുള്ള പാത്രത്തില്‍ നിറച്ചിരിക്കുന്ന മിഠായികള്‍, ഇത് പിന്നീട് ആഘോഷത്തിന്റെ ഭാഗമായി ഉടയ്ക്കുന്നു. ഗൂഗിളിന്റെ ലോഗോയിലെ രണ്ടാമത്തെ 'ജി' കണ്ണു മൂടികെട്ടി കൈയില്‍ ഒരു വടിയുമുപയോഗിച്ച് പിനാറ്റയില്‍ ആഞ്ഞടിക്കുന്നു അപ്പോള്‍ മിഠായികള്‍ താഴെ വീഴുന്നു. ഇങ്ങനെ അടിക്കാനായി പത്ത് അവസരങ്ങളാണുള്ളത്. ഈ ഗെയിം കീ ബോര്‍ഡിലെ സ്‌പെയ്‌സ് ബാറുപയോഗിച്ചോ മൗസ് ഉപയോഗിച്ചോ കളിക്കാവുന്നതാണ്. ഇങ്ങനെ കളിച്ചു കിട്ടുന്ന സക്കോര്‍ ഗൂഗിള്‍ പ്ലസിലൂടെ ഷെയര്‍ ചെയ്യാവുന്നതാണ്. എന്നാല്‍ ഗെയിം കളിച്ചുകൊണ്ട് ഗുഗിളിന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ തുടങ്ങുകയല്ലെ!

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.