ചെന്നിത്തലയുടെ പ്രസ്താവന സര്‍ക്കാരിന് എതിരല്ല - മുഖ്യമന്ത്രി

Friday 27 September 2013 1:53 pm IST

കൊച്ചി: ഭരണം സുതാര്യമല്ലെങ്കില്‍ ഭരണാധികാരികള്‍ക്ക് നിലനില്‍പ്പില്ലെന്ന കെ.പി.സി.സി പ്രസിഡ‌ന്റ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന സര്‍ക്കാരിനെതിരായല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. രമേശ് അങ്ങനെ പറയുമെന്ന് താന്‍ കരുതുന്നില്ലെന്നും അദ്ദേഹം പറ‍ഞ്ഞു. ഭരണം സുതാര്യമാകണമെന്നും ജനങ്ങള്‍ക്കു മുന്‍പില്‍ ഒന്നും ഒളിച്ചുവെച്ച് മുന്നോട്ടുപോകാന്‍ കഴിയില്ലെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ വിമര്‍ശനം. ഭരണത്തില്‍ സുതാര്യതയില്ലാതെ വരുമ്പോഴാണ് മാധ്യമങ്ങള്‍ വിമര്‍ശിക്കുന്നത്. അതിന്റെ പേരില്‍ വികാരം കൊള്ളരുതെന്നും ചെന്നിത്തല പറഞ്ഞിരുന്നു. സ്വര്‍ണക്കടത്ത് സംബന്ധിച്ച ആരോപണങ്ങള്‍ ഗൗരവതരമാണ്. സമഗ്രവും വിശ്വാസയോഗ്യവുമായ അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എന്‍ഐഎ അന്വേഷണത്തിന് എതിരല്ല. എതുതരത്തിലുള്ള അന്വേഷണം വേണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാമെന്നും ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.