ദൈവം ഇറങ്ങിവരുന്നു

Saturday 28 September 2013 7:36 pm IST

സമനില തെറ്റിയ ലോകത്തിലാണ്‌ ഇപ്പോള്‍ നമ്മുടെയും ജീവിതം. ലോകത്തിന്റെ സമനില തെറ്റുന്നതോടെ മനുഷ്യന്റെയും സമനിലതെറ്റും. ഇപ്പോള്‍ എല്ലാ മനുഷ്യരും സമനില തെറ്റി കഴിയുന്ന കാലം. ഇതിനെ സമനിലയില്‍ കൊണ്ടുവരണമെങ്കില്‍ ഈശ്വരന്‍ ഇവിടേക്ക്‌ ഇറങ്ങിവരണം. അല്ലാതെ മറ്റ്‌ പോം വഴികള്‍ യാതൊന്നുമില്ല. മനുഷ്യന്‍ അവന്റെ അവസ്ഥയിലായിരുന്നുകൊണ്ട്‌ എത്രയൊക്കെ പ്രവര്‍ത്തിച്ചാലും ഈ ദുരവസ്ഥയ്ക്ക്‌ പരിഹാരം ഉണ്ടാക്കാന്‍ സാധിക്കുകയില്ല. ലോക നന്മയ്ക്കുവേണ്ടി ആരംഭിച്ച പ്രവര്‍ത്തനങ്ങളും സംഘടനകളും എല്ലാം ഫലപ്രാപ്തി കൈവരിക്കാനാകാതെ ക്രമേണ വഴിതെറ്റിപ്പോകുന്നത്‌ നമ്മുടെ ചുറ്റിലും കണ്ടുവരുന്ന സംഗതി തന്നെയാണല്ലോ.
ഊര്‍ദ്ധ്വലോകത്ത്‌ തന്റെ ഗൃഹത്തില്‍ പാര്‍ക്കുന്ന ഈശ്വരന്‍ ഇങ്ങോട്ട്‌ ഇറങ്ങിവന്ന്‌ അവന്റെ പ്രഭ തട്ടിയാല്‍ ഭൂമിയുടെ നഷ്ടപ്പെട്ട താളം വീണ്ടെടുക്കാന്‍ കഴിയും. അതിനുവേണ്ടി കാലം ഒരുക്കുന്ന മഹാസംരംഭമാണ്‌ കൊല്ലൂര്‍ മൂകാംബികയില്‍ ഉയര്‍ന്നുവരുന്ന ധര്‍മപീഠം.
- തഥാതന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.