ചെന്നൈ: കേരള ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് ടി.സി. മാത്യുവിനെ ബാംഗ്ലൂരിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ ചെയര്‍മാനായി നിയമിച്ചു.
ഐപിഎല്‍ ഗവേണിങ്ങ് കൗണ്‍സിലിലും ടി.സി.മാത്യു അംഗമാണ്. ഇന്നലെ ചെന്നൈയില്‍ ചേര്‍ന്ന ബിസിസിഐ വാര്‍ഷിക പൊതുയോഗത്തിലാണ് തീരുമാനം.
ടി.സി. മാത്യുവിന് പുറമെ കേരള ക്രിക്കറ്റ് അസോസിയേഷന് ഭാരവാഹികളായ മറ്റ് 5 പേരെ ബി സിസിഐയുടെ വിവിധ കമ്മിറ്റികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതാദ്യമായാണ് കേരളത്തിന് ബിസിസിഐ കമ്മിറ്റികളില്‍ ഇത്രയും കൂടുതല്‍ പ്രാതിനിധ്യം ലഭിക്കുന്നത്.
കെസിഎ വൈസ് പ്രസിഡണ്ട് എസ്. ഹരിദാസ്സീനിയര് ക്രിക്കറ്റ് കമ്മറ്റിയിലും കെസിഎ സെക്രട്ടറി ടി.എന്‍. അനന്തനാരായണന്‍ ജൂനിയര്‍ ക്രിക്കറ്റ് കമ്മറ്റിയിലും ട്രഷറര്‍ ടി.ആര്. ബാലകൃഷ്ണന് ബി സിസിഐ മാര്‍ക്കറ്റിങ്ങ് കമ്മറ്റിയിലും അംഗമാണ്. ജോയിന്റ് സെക്രട്ടറി ജയേഷ് ജോര്‍ജിനെ ബിസിസിഐയുടെ അഴിമതി വിരുദ്ധ കമ്മറ്റി അംഗമായി നിയമിച്ചു. കെ. ജയരാമനെ നാഷണല്‍ ജൂനിയര്‍ സെലക്ഷന് കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: