ഹസാരയെ റിമാന്‍ഡ് ചെയ്ത് തിഹാര്‍ ജയിലില്‍ അടച്ചു

Tuesday 16 August 2011 4:57 pm IST

ന്യൂദല്‍ഹി: അറസ്റ്റിലായ അണ്ണാ ഹസാരെയെ ഒ ഏഴു ദിവസത്തേക്ക്‌ റിമാന്‍ഡ്‌ ചെയത്‌ തിഹാര്‍ ജയിലില്‍ അയച്ചു. ജയിലിലെ നാലാം നമ്പര്‍ മുറിയിലാണ് ഹസാരെയെ താമസിപ്പിക്കുക. ഹസാരെയ്ക്കൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട അരവിന്ദ് കെജ്രിവാളിനെയും ജയിലിലെത്തിച്ചു. നിരിഹാര സമരം നടത്തില്ലെന്ന് എഴുതി ഉറപ്പു നല്‍കിയാല്‍ വെറുതെ വിടാമെന്നു ദല്‍ഹി പൊലീസ് അറിയിച്ചിരുന്നു. എന്നാല്‍ സമരവുമായി മുന്നോട്ടു പോകുമെന്നും നിര്‍ദേശങ്ങള്‍ അംഗീകരിക്കില്ലെന്നും ഹസാരെ വ്യക്തമാക്കി. ഇതേത്തുടര്‍ന്നു ഹസാരെയെ മജിസ്ട്രേറ്റിനു മുമ്പില്‍ ഹാജരാക്കുകയായിരുന്നു. ഇന്നു രാവിലെ 7.30നാണു ദല്‍ഹിയിലെ മയൂര്‍ വിഹാറില്‍ പ്രശാന്ത് ഭൂഷന്റെ ഫ്ലാറ്റില്‍ നിന്നും ഹസാരെയെ അറസ്റ്റ് ചെയ്തത്. അതേസമയം ഇദ്ദേഹത്തോടൊപ്പം അറസ്റ്റിലായ കിരണ്‍ ബേദിയെ കരുതല്‍ തടങ്കലിലാക്കിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഹസാരെയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച 1,400ഓളം പേരെ കസ്റ്റഡിയിലെടുത്തതായും ദല്‍ഹി പോലീസ് കമ്മിഷണര്‍ ഡി.കെ. ഗുപ്ത അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.