മനുഷ്യരിലെ മരുന്ന് പരീക്ഷണം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ്

Monday 30 September 2013 1:46 pm IST

ന്യൂദല്‍ഹി: പുതുതായി അനുമതി നല്‍കിയ 162 മരുന്നുകളുടെ മനുഷ്യരിലെ പരീക്ഷണം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. എല്ലാ സുരക്ഷാമാനദണ്ഡങ്ങളും ഉറപ്പ് വരുത്തിയ ശേഷമാണോ പരീക്ഷണത്തിന് അനുമതി നല്‍കിയതെന്ന് പരിശോധിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടു. രണ്ടാഴ്ചയ്ക്കകം ഇതു സംബന്ധിച്ച മറുപടി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണം. മരുന്ന് പരീക്ഷണം നിയന്ത്രിക്കാന്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ മുന്നോട്ട് വച്ചിട്ടുള്ള നിയന്ത്രണങ്ങള്‍ പാലിക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചു. ഇതിനു വേണ്ടി രൂപീകരിച്ച എത്തിക്സ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കണമെന്നും കോടതി നിര്‍ദേശിച്ചു. പുതിയ രാസഘടനയിലുള്ള മരുന്നുകളുടെ പരീക്ഷണവും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കോടതി ഉത്തരവിട്ടു. മരുന്ന് പരീക്ഷണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ദേശീയ മനുഷ്യാവകാശകമ്മീഷന്‍ മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ കാലതാമസമില്ലാതെ നടപ്പിലാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.