മൂന്ന് അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ വെനസ്വല പുറത്താക്കി

Tuesday 1 October 2013 3:01 pm IST

കാരക്കാസ്: വെനസ്വലയിലെ ഉന്നത യുഎസ് സ്ഥാനപതിയെ പുറത്താക്കിയതായി പ്രസിഡന്റ് നിക്കോളാസ് മഡുറോ പ്രഖ്യാപിച്ചു. കൂടാതെ മറ്റു രണ്ട് എംബസി ഉദ്യോഗസ്ഥരെ കൂടി പുറത്താക്കിയിട്ടുണ്ട്. രാജ്യം വിടാന്‍ ഇവര്‍ക്ക് 48 മണിക്കൂറത്തെ സമയം അനുവദിക്കുന്നതായി ഒരു ചാനലിന് മുഖം കൊടുക്കവെ അദ്ദേഹം പറഞ്ഞൂ.സാമ്പത്തിക-ഊര്‍ജ മേഖലകളില്‍ അട്ടിമറിക്കു ശ്രമിച്ചെന്നാരോപിച്ചാണ് ഉദ്യോഗസ്ഥരെ പുറത്താക്കിയത്. അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ വൈദ്യുതി വിതരണ ശൃംഘല തകര്‍ക്കാന്‍ ശ്രമിച്ചതിനും ഉത്പാദനം കുറയ്ക്കുന്നതിനുവേണ്ടി വിവിധ കമ്പനികള്‍ക്ക് കോഴ നല്‍കിയതിനും തെളിവ് ലഭിച്ചുവെന്ന് മഡുറോ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.