മെല്‍ബണ്‍: ഈ മാസം ഇന്ത്യയുമായി നടക്കുന്ന ഏകദിന മത്സരങ്ങളില്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് പരിക്ക് മൂലം കളിക്കില്ല.
നീണ്ട കാലമായിട്ടുണ്ടായികൊണ്ടിരിക്കുന്ന പുറം വേദനയാണ് ക്ലാര്‍ക്കിനെ അലട്ടുന്ന പ്രധാന പ്രശ്നം. ഇതിനാവശ്യമായ ചികിത്സയുടെ കാരണത്താലാണ് ക്ലാര്‍ക്ക് മത്സരത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്. ക്ലാര്‍ക്കിന്റെ അഭാവത്തില്‍ ജോര്‍ജ് ബെയ്ലി ഓസ്ട്രേലിയയെ നയിക്കും.
കഴിഞ്ഞ മാസം തിരഞ്ഞെടുക്കപ്പെട്ട 14 അംഗ ടീമിലുണ്ടായിരുന്ന ക്ലാര്‍ക്കിന് തുടര്‍ന്നുള്ള മത്സരങ്ങളില്‍ പരിക്ക് മൂലം വേണ്ടത്ര മികവ് പുലര്‍ത്താനായിരുന്നില്ല.
അടുത്തിടെ ഇംഗ്ലണ്ടുമായി നടന്ന ഏകദിന പരമ്പരയോടെ പരിക്കിന്റെ കാഠിന്യമേറുകയായിരുന്നു. ഈ കാരണത്താല്‍ തന്നെ ഇന്ത്യയ്ക്കെതിരെയുള്ള പരമ്പരയില്‍ ക്ലാര്‍ക്ക് കളിക്കില്ല.
ക്ലാര്‍ക്കിന് പകരക്കാരനായി സൗത്ത് ഓസ്ട്രേലിയയുടെ കോളം ഫെര്‍ഗൂസണെ ടീമിലേക്ക് തിരിച്ചു വിളിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: