ഇറ്റാലിയന്‍ തീരത്തുണ്ടായ ബോട്ടപകടം: മരണം 300 ആയി ഉയര്‍ന്നു

Friday 4 October 2013 1:08 pm IST

റോം: തെക്കന്‍ ഇറ്റലിയിലെ ലാംപെഡുസ ദ്വീപില്‍ ബോട്ട് മുങ്ങിയ സംഭവത്തില്‍ മരണം 300 ആയി ഉയര്‍ന്നു. ആഫ്രിക്കന്‍ കുടിയേറ്റക്കാരുമായി ലിബിയയില്‍ നിന്നും ഇറ്റലിയിലേക്ക് പുറപ്പെട്ട ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ബോട്ടിലുണ്ടായിരുന്ന 151 ഓളം പേരെ രക്ഷിച്ചതായി ദ്വീപ് അധികൃതരെ ഉദ്ദരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. 200ലധികം ആളുകളെ കാണാതായിട്ടുണ്ട്. അഞ്ചൂറിലധികം ആളുകള്‍ ബോട്ടിലുണ്ടായിരുന്നതായിട്ടാണ് വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മരിച്ചവരില്‍ ഒരു കുട്ടിയും ഗര്‍ഭിണിയായ യുവതിയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യൂറോപ്പിലേക്കുള്ള കുടിയേറ്റത്തിനിടെ ബോട്ടപകടത്തില്‍പ്പെട്ട് 500 പേരെങ്കിലും കഴിഞ്ഞവര്‍ഷം മരിച്ചതായി ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ പറയുന്നു. 2013 ആദ്യ 6 മാസത്തില്‍ 40ഓളം പേര്‍ മരിച്ചു. 2013 ആദ്യപാദത്തില്‍ കുടിയേറ്റക്കാരും അഭയാര്‍ത്ഥികളുമായി 7,800 ഓളം പേര്‍ ഇറ്റലിയില്‍ എത്തിയിട്ടുണ്ടെന്നാണ് വിവരം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.