ന്യൂദല്‍ഹി: ഇന്ത്യന്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെന്‍ഡുല്‍ക്കര്‍ ഇരുനൂറാം ടെസ്റ്റിന് ശേഷവും വിരമിക്കാനുദ്ദേശിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. നേരത്തെ സച്ചിന് വിരമിക്കുമെന്നും മറ്റും അഭ്യൂഹങ്ങളുണ്ടായിരുന്നു.
2014ല്‍ തന്റെ ക്രിക്കറ്റ് ജീവിതം സച്ചിന് അവസാനിപ്പിക്കുമെന്ന് ചില മുഖ്യ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഭാവിയെ കുറിച്ച് തീരുമാനിക്കുകയെന്നത് മുതിര്‍ന്ന ബാറ്റ്സ്മാനായ സച്ചിന്റെ അധികാരമാണെന്ന് ബോര്‍ഡ് സെക്രട്ടറി സഞ്ജയ് പാട്ടീല്‍ വ്യാഴാഴ്ച്ച പറഞ്ഞു.
ബോര്‍ഡ് വിരമിക്കുന്നത് സംബന്ധിച്ച് കാര്യങ്ങള്‍ സച്ചിനോട് സംസാരിച്ചിട്ടില്ലെന്നും അത്തരത്തിലൊന്നും ബോര്‍ഡ് ചെയ്യില്ലെന്നും സന്ദീപ് പാട്ടീല്‍ പറഞ്ഞു. ഇത്തരത്തിലുള്ള തെറ്റായ വാര്‍ത്തകള്‍ മാധ്യമ സുഹൃത്തുക്കള്‍ നല്‍കരുതെന്ന് പാട്ടീല്‍ പറഞ്ഞു.
സച്ചിന് ഏന്ത് തീരുമാനമെടുത്താലും അതില്‍ ബോര്‍ഡിന് സന്തോഷമേയുള്ളുവെന്നും പാട്ടീല്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: