വനിത ഐ.ടി.ഐയില്‍ വിവിധ ട്രേഡുകളില്‍ ഗസ്റ്റ്‌ ഇന്‍സ്ട്രക്ടര്‍: ഇന്റര്‍വ്യൂ

Thursday 3 October 2013 10:13 pm IST

കൊല്ലം: മനയില്‍കുളങ്ങര ഗവണ്‍മെന്റ്‌ വനിത ഐ.ടി.ഐ. യില്‍ സര്‍വെയര്‍ ട്രേഡില്‍ ഗസ്റ്റ്‌ ഇന്‍സ്ട്രക്ടറെ തെരഞ്ഞെടുക്കും.
നിശ്ചിത യോഗ്യതയുള്ളവര്‍ നാളെ രാവിലെ 11ന്‌ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രിന്‍സിപ്പാള്‍ മുമ്പാകെ ഇന്റര്‍വ്യൂവിന്‌ ഹാജരാകണം. സിവില്‍,ആര്‍ക്കിടെക്ചറല്‍ എന്‍ജിനീയറിംഗ്‌ ഡിഗ്രി, ഡിപ്ലോമയും ആറുമാസ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ എന്‍ടിസിയും അഞ്ചു വര്‍ഷ പരിചയവും അല്ലെങ്കില്‍ എന്‍എസിയും നാലുവര്‍ഷം പ്രവൃത്തി പരിചയവുമാണ്‌ യോഗ്യതകള്‍. കൂടാതെ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഡ്രസ്‌ മേക്കിംഗ്‌ ട്രേഡുകളില്‍ ഓരോ ഇന്‍സ്ട്രക്ടറുടെ ഒരോ ഒഴിവുകളുണ്ട്‌. നിശ്ചിത യോഗ്യതയുള്ളവര്‍ ഇന്നു രാവിലെ 11ന്‌ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രിന്‍സിപ്പാള്‍ മുമ്പാകെ ഇന്റര്‍വ്യൂവിന്‌ ഹാജരാകണം. ഫുഡ്‌ പ്രോസസിംഗ്‌ ബിബിബിറ്റി ട്രേഡില്‍ മൂന്ന്‌ ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവുണ്ട്‌.
നിശ്ചിത യോഗ്യതയുള്ളവര്‍ ഒക്ടോബര്‍ നാലിന്‌ രാവിലെ 11ന്‌ ഇന്റര്‍വ്യൂവിന്‌ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകേണ്ടതാണ്‌. ഹോട്ടല്‍ മാനേജുമെന്റില്‍ മൂന്നുവര്‍ഷ ഡിഗ്രി/ഡിപ്ലോമ അല്ലെങ്കില്‍ ഡയറി ടെക്നോളജിയില്‍ ഡിഗ്രി/ഡിപ്ലോമ അല്ലെങ്കില്‍ എംഎസ്സി ഫുഡ്‌ സയന്‍സാണ്‌ യോഗ്യത. ഹോസ്പിറ്റല്‍ ഹൗസ്കീപ്പിംഗ്‌ ട്രേഡില്‍ രണ്ടു ഇന്‍സ്ട്രക്ടര്‍മാരുടെയും മെക്കാനിക്ക്‌ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌ വെയര്‍ ട്രേഡിലെ ഒരു ഒഴിവിലേക്കുമുള്ള ഇന്റര്‍വ്യൂ ഇന്ന്‌ രാവിലെ 11ന്‌ നടക്കും. ഹോസ്പിറ്റല്‍ ഹൗസ്കീപ്പിംഗിന്‌ ഹൗസ്‌ കീപ്പിംഗ്‌ മാനേജുമെന്റില്‍ മൂന്നുവര്‍ഷ ഡിപ്ലോമയും ഒരുവര്‍ഷ പ്രവൃത്തിപരിചയം അല്ലെങ്കില്‍ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദവും ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍ടിസി/എന്‍സിഎയും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ്‌ യോഗ്യത.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.