നാടെങ്ങും സ്വാതന്ത്ര്യദിനം ആഘോഷിച്ചു

Tuesday 16 August 2011 10:27 pm IST

തൃശൂര്‍: രാജ്യം ഇന്ന്‌ അറുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. തീവ്രവാദ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയിലും സുരക്ഷയിലുമാണ്‌ സ്വാതന്ത്ര്യദിന പരിപാടികള്‍ നടക്കുന്നത്‌. തിരുവനന്തപുരത്ത്‌ മുഖ്യമന്ത്രി പരേഡില്‍ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. തേക്കിന്‍കാട്‌ മൈതാനിയില്‍ നടന്ന സ്വാതന്ത്ര്യ ദിന പരേഡില്‍ സഹകരണ വകുപ്പ്‌ മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. നാം ഇപ്പോഴും സ്വതന്ത്രരാണ്‌ എന്നതു തന്നെ നമ്മുടെ സ്വാതന്ത്ര്യത്തിന്റെ നേട്ടമാണെന്ന്‌ സഹകരണ മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍. തേക്കിന്‍ കാട്‌ മൈതാനിയില്‍ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ സ്വാതന്ത്ര്യം ഇന്ന്‌ ശോഭയോടെ നില്‍ക്കുന്നതിന്‌ പ്രധാന കാരണം ലോകഭരണ സംവിധാനത്തില്‍ ഏറ്റവും ഉത്തമം എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന സുശക്തവും സുതാര്യവുമായ നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയാണ്‌ എന്നും മന്ത്രി പറഞ്ഞു. നമ്മൂടെ രാജ്യം പുരോഗതിയിലേക്ക്‌ കുതിക്കുകയാണ്‌. ലോകത്തെ ഏതു ഉന്നത രാജ്യങ്ങള്‍ക്കുമൊപ്പം നാം എത്തി നില്‍ക്കുന്നു എന്നത്‌ നേട്ടമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സെറിമോണിയല്‍ പരേഡില്‍ പോലീസ്‌-എന്‍.സി.സി, വനിതാ പോലീസ്‌, ഫോറസ്റ്റ്‌- എക്സൈസ്‌, വിഭാഗങ്ങളും വിദ്യാര്‍ത്ഥികളുടെ ബാന്റ്‌ സെറ്റ്‌ ഗൈഡ്സ്‌ വിഭാഗങ്ങളും പങ്കെടുത്തു. ചടങ്ങില്‍ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പോലീസ്‌ മെഡല്‍ നേടിയ പോലീസുകാര്‍ക്ക്‌ മെഡലുകളുടെ വിതരണവും മന്ത്രി നിര്‍വഹിച്ചു. കളക്ടര്‍ വി.സനല്‍കുമാര്‍, സിറ്റി പോലീസ്‌ കമ്മിഷണര്‍ പി.വിജയന്‍, ഡി.വൈ.എസ്‌.പി ഗോപാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ നടന്നു. അമ്മാടം സെന്ററില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി നടന്നു. ദിവാന്‍ജി മൂലയില്‍ ഓട്ടോറിക്ഷ തൊഴിലാളികള്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ പഞ്ചഗുസ്തി ദേശീയ ചാമ്പ്യന്മാരായ എ.വി. ഷാജുവും പി.എ അബ്ദുള്‍ അസീസും ചേര്‍ന്ന്‌ പതാക ഉയര്‍ത്തി. മധുര പലഹാര വിതരണവും നടന്നു.
തൃശൂര്‍ : ബിജെപി നിയോജകമണ്ഡലം സമിതിയുടെ ആഭിമുഖ്യത്തില്‍ കൂര്‍ക്കഞ്ചേരി സെന്ററില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷചടങ്ങില്‍ ബിജെപി സംസ്ഥാന പ്രസിഡണ്ട്‌ വി.മുരളീധരന്‍ പതാക ഉയര്‍ത്തി. മണ്ഡലം പ്രസിഡണ്ട്‌ ഷാജന്‍ ദേവസ്വം പറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. ദേശീയസമിതി അംഗം കെ.വി.ശ്രീധരന്‍മാസ്റ്റര്‍, ജില്ലാ പ്രസിഡണ്ട്‌ ബി.ഗോപാലകൃഷ്ണന്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ വിനോദ്‌ പൊള്ളാഞ്ചേരി, അഡ്വ. രവികുമാര്‍ ഉപ്പത്ത്‌, സദാശിവന്‍ തോപ്പില്‍, സുനില്‍ പയ്യപ്പാടന്‍ എന്നിവര്‍ സംസാരിച്ചു.
ചൂണ്ടല്‍: ജനസേവന മുന്നണിസമിതി ജീവകാരുണ്യ പ്രവര്‍ത്തകന്‍ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ നടത്തി ഗാന്ധി പാര്‍ക്ക്‌ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ സമിതി ചെയര്‍മാന്‍ സോമന്‍പിള്ള അധ്യക്ഷത വഹിച്ചു. മദ്യവിരുദ്ധ സമിതി സംസ്ഥാന അവാര്‍ഡ്‌ ജേതാവ്‌ സെബാസ്റ്റ്യന്‍ ചൂണ്ടല്‍ പതാക ഉയര്‍ത്തി. എസ്‌എന്‍ഡിപി ചൂണ്ടല്‍ ശാഖ പ്രസിഡണ്ട്‌ പി.എം.മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ സ്റ്റുഡിയോ എം.ഡി.മണികണ്ഠന്‍ ആശംസനേര്‍ന്നു. എ.കെ.ശശി ചൂണ്ടല്‍ സ്വാഗതവും, കെ.സജീവന്‍ ആമ്പല്ലൂര്‍ നന്ദിയും പറഞ്ഞു.
പഴയന്നൂര്‍: ഓട്ടോ-ടാക്സി ഡ്രൈവര്‍മാരുടെ നേതൃത്വത്തില്‍ പഴയന്നൂര്‍ ബസ്‌ സ്റ്റാന്റില്‍ 65-ാ‍ം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പതാക ഉയര്‍ത്തലിന്‌ ശേഷം മിഠായി വിതരണവും നടത്തി. കല്ലംപറമ്പ്‌ യുണൈറ്റഡ്‌ ക്ലബ്‌, പൊറ്റസ്കൂള്‍, അങ്കണവാടി എന്നിവിടങ്ങളിലും സ്വാതന്ത്ര്യദിനാഘോഷപരിപാടികള്‍ നടന്നു. കണിമംഗലം : സാമൂഹ്യക്ഷേമസമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ ഡോ.തോളൂര്‍ ശശിധരന്‍ പതാക ഉയര്‍ത്തി. എന്‍ജിഒ യൂണിയന്‍ സ്ഥാപകനേതാവ്‌ എ.യു.ബാലകൃഷ്ണന്‍, എ.ഐ.രാമകൃഷ്ണന്‍, കെ.ആര്‍.വാസുപിള്ള, ടി.ആര്‍.സാവിത്രിയമ്മ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. തൃശൂര്‍ : ഹരിനഗറില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ അപ്പെക്സ്‌ കൗണ്‍സില്‍ പ്രസിഡണ്ട്‌ ഡി.ഗോപാലകൃഷ്ണന്‍ പതാക ഉയര്‍ത്തി. ആര്‍എസ്‌ അയ്യര്‍, എന്‍.മംഗളം എന്നിവര്‍ സംസാരിച്ചു.
പുതൂര്‍ക്കര : ദേശീയ വായനശാലയുടെ ആഭിമുഖ്യത്തില്‍ മൂന്നാം സ്വാതന്ത്ര്യദിനാഘോഷവും വിദ്യാഭ്യാസ അവാര്‍ഡ്‌ വിതരണവും തേറമ്പില്‍ രാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കവി ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി. കോര്‍പ്പറേഷന്‍ സ്റ്റാന്റിങ്ങ്‌ കമ്മിറ്റി ചെയര്‍മാന്‍ വത്സല ബാബുരാജ്‌, കെ.സന്തോഷ്‌, കൗണ്‍സിലര്‍മാരായ പി.വി.സരോജിനി, അഡ്വ. എം.കെ.മുകുന്ദന്‍, വായനശാല സെക്രട്ടറി എം.നന്ദകുമാര്‍, പി.പ്രസാദ്‌ എന്നിവര്‍ സംസാരിച്ചു.
തൃശൂര്‍ : മില്‍മ ഡയറിയുടെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ മില്‍മ ഡയറക്ടര്‍ ബാലന്‍ മാസ്റ്റര്‍ പതാക ഉയര്‍ത്തി. തൃശൂര്‍ : എന്‍സിപിയുടെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ പ്രൊഫ. കെ.ബി.ഉണ്ണിത്താന്‍ പതാക ഉയര്‍ത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ഗോപിനാഥന്‍, ശശിപുളിക്കന്‍, തോമസ്‌ കൊള്ളന്നൂര്‍, കെ.സി.കാര്‍ത്തികേയന്‍, വിശാലാക്ഷി മല്ലിശ്ശേരി, കെ.എല്‍.ജെയിംസ്‌ എന്നിവര്‍ സംസാരിക്കും. ചേറ്റുവ : കടപ്പുറം ഗ്രാമപഞ്ചായത്ത്‌ ഓഫീസില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട്‌ സീനത്ത്‌ ഇക്ബാല്‍ പതാക ഉയര്‍ത്തി. ആര്‍.കെ.ഇസ്മയില്‍, റംല അഷറഫ്‌, മണി കോന്നേടത്ത്‌ എന്നിവര്‍ സംസാരിച്ചു. കടപ്പുറം 189-ാ‍ം നമ്പര്‍ അംഗന്‍വാടിയില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ സീനത്ത്‌ ഇക്ബാല്‍ പതാക ഉയര്‍ത്തി. ഒരുമനയൂര്‍ സര്‍വീസ്‌ സഹകരണ ബാങ്ക്‌ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ബാങ്ക്‌ പ്രസിഡണ്ട്‌ കെ.എം.ഇബ്രാഹിം പതാക ഉയര്‍ത്തി. തൃശൂര്‍ : കൊച്ചിന്‍ ദേവസ്വം ബോര്‍ഡില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷചടങ്ങില്‍ പ്രസിഡണ്ട്‌ എംസിഎസ്‌ മേനോന്‍ ദേശീയ പതാക ഉയര്‍ത്തി. ബോര്‍ഡ്മെമ്പര്‍ എംഎല്‍ വനജാക്ഷി, ദേവസ്വം സെക്രട്ടറി പി.രമണി, കെ.കെ.മീര, പി.എം.വാസുദേവന്‍, കെ.രാധാകൃഷ്ണന്‍, കെ.ബിന്ദു എന്നിവര്‍ സംസാരിച്ചു.
ചേര്‍പ്പ്‌: ബിജെപി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച്‌ ബൈക്ക്‌ റാലി നടത്തി. ബിജെപി നാട്ടിക നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി എ.ആര്‍.അജിഘോഷ്‌, റാലി ക്യാപ്റ്റന്‍ എംജി സജീവന്‌ പതാക കൈമാറി ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി പി.ഗോപിനാഥ്‌, പി.എസ്‌.അശ്വിന്‍, കെ.വി.വിജിത്ത്‌, കെ.പി.ബൈജു, എം.വി.പ്രജിത്ത്‌, ദിനേഷ്‌ കള്ളിയത്ത്‌, കൃഷ്ണന്‍കുട്ടി എന്നിവര്‍ നേതൃത്വം നല്‍കി. തൃപ്രയാര്‍ : കിഴക്കേനട വ്യാപാര വ്യവസായി ഏകോപനസമിതിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ ടി.ആര്‍.സുശീലടീച്ചര്‍ പതാക ഉയര്‍ത്തി. വിഎസ്‌ അനില്‍കുമാര്‍, കെ.ഡി.ജെയിംസ്‌ എന്നിവര്‍ സംസാരിച്ചു.
ചെന്ത്രാപ്പിന്നി : ചെന്ത്രാപ്പിന്നി വിവേകാനന്ദ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷം ജീവ മുളങ്ങാട്ടുപറമ്പില്‍ ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു. കുട്ടികളുടെ വിവിധ മത്സരങ്ങളും നടന്നു.
എടത്തിരുത്തി ; എടത്തിരുത്തി ഗ്രാമപഞ്ചായത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ പ്രസിഡണ്ട്‌ എവി സതീശന്‍ പതാക ഉയര്‍ത്തി. വാര്‍ഡ്‌ മെമ്പര്‍ രണചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിങ്ങ്‌ കമ്മിറ്റി ചെയര്‍മാന്‍ കെ.ആര്‍.ഹരി സ്വാഗതം പറഞ്ഞു. അംഗങ്ങളായ കെ.എം.മധുസൂധനന്‍, വൈസ്‌ പ്രസിഡണ്ട്‌ വാസന്തി തിലകന്‍ എന്നിവര്‍ സംസാരിച്ചു. സൂപ്രണ്ട്‌ ടി.ബിജു നന്ദി പറഞ്ഞു.
ചെന്ത്രാപ്പിന്നി : കോണ്‍ഗ്രസ്‌ ചെന്ത്രാപ്പിന്നി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ആഘോഷത്തില്‍ മണ്ഡലം പ്രസിഡണ്ട്‌ സജയ്‌ വയനപ്പിള്ളി പതാക ഉയര്‍ത്തി. ഡിസിസി അംഗം കെഎന്‍അശോകന്‍, എംബി ബാലന്‍, ഹരിദാസ്‌, വേതോട്ടില്‍, എംബി ബാലന്‍, ലൈല എന്നിവര്‍ സംസാരിച്ചു. കൊടുങ്ങല്ലൂര്‍ : പുല്ലൂറ്റ്‌ കോഴിക്കട ഐശ്വര്യ റസിഡന്‍സ്‌ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ആഘോഷത്തില്‍ പ്രസിഡണ്ട്‌ സിഎസ്‌ തിലകന്‍ പതാക ഉയര്‍ത്തി. ക്വിറ്റ്‌ ഇന്ത്യ സമരത്തില്‍ പങ്കെടുത്ത സ്വാതന്ത്ര്യസമര സേനാനി എളേടത്ത്‌ അരവിന്ദാക്ഷപണിക്കരെ ചടങ്ങില്‍ ആദരിച്ചു. കെകെ മയൂരനാഥന്‍ അദ്ധ്യക്ഷത വഹിച്ചു.
കാതിയാളം: കാതിയാളം മരണാനന്തര സഹായസംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ആഘോഷത്തില്‍ പ്രസിഡണ്ട്‌ എംഎ മോഹന്‍ദാസ്‌ പതാക ഉയര്‍ത്തി. അംഗങ്ങള്‍ക്ക്‌ ഭക്ഷണ വിഭവങ്ങള്‍ വിതരണം ചെയ്തു. ടി.കെ.രമേശന്‍ അദ്ധ്യക്ഷത വഹിച്ചു.
കൊടുങ്ങല്ലൂര്‍ : രവിശ്വരപുരം റസിഡന്റ്‌ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനാഘോഷം നടന്നു. കെ.ആര്‍.ജൈത്രന്‍ അദ്ധ്യക്ഷത വഹിച്ചു. മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു.
ചാലക്കുടി : വ്യാസവിദ്യാനികേതന്‍ സീനിയര്‍ സെക്കണ്ടറി സ്കൂളില്‍ സ്വാതന്ത്ര്യദിനവും രക്ഷാബന്ധനവും ആഘോഷിച്ചു. റിട്ട. യു.എന്‍.ഒ. ഓഫീസര്‍ ഇ.കെ.രാജശേഖരന്‍ ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു ജഗദ്ഗുരി ട്രസ്റ്റ്‌ ചെയര്‍മാന്‍ പി.കെ.സുബ്രഹ്മണ്യന്‍ ദീപം തെളിയിച്ചു. ഭാരതീയ വിദ്യാനികേതന്‍ ജില്ലാ അദ്ധ്യക്ഷന്‍ ടിഎന്‍ രാമന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍രാജി പി പതാക ഉയര്‍ത്തി. അമൃതഭാരതി ജില്ലാസംയോജക്‌ കെ.ബി.അജോഷ്‌ മാസ്റ്റര്‍ രക്ഷാബന്ധന സന്ദേശം നല്‍കി. വാര്‍ഡ്‌ കൗണ്‍സിലര്‍ സരള നീലങ്ങാട്ടില്‍, എം.ആര്‍.ബിജോയ്‌, കുമാരനയനാന്ദ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ വെച്ച്‌ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ മത്സരത്തിലെ വിജയികള്‍ക്ക്‌ സമ്മാനദാനം നല്‍കി.
ചാലക്കുടി : മുകുന്ദപുരം താലൂക്ക്‌ പ്രവാസി സഹകരണ സംഘത്തിന്റെ സ്വാതന്ത്ര്യദിനാഘോഷചടങ്ങില്‍ പ്രസിഡണ്ട്‌ തോമസ്‌ കണിച്ചായി പതാക ഉയര്‍ത്തി. എന്‍.സത്യന്‍, അലി വലിയകത്ത്‌, ലീന ഡേവീസ്‌, തുടങ്ങിയവര്‍ സംസാരിച്ചു. ഓട്ടോ ഫ്രണ്ട്സ്‌ വെല്‍ഫെയര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷചടങ്ങില്‍ എസ്‌.ഐ.പി.ലാല്‍കുമാര്‍ പതാക ഉയര്‍ത്തി. വാര്‍ഡ്‌ കൗണ്‍സിലര്‍ ബിന്ദു മാര്‍ട്ടിന്‍, പ്രസിഡണ്ട്‌ ജോബി, സെക്രട്ടറി ജോജു തുടങ്ങിയവര്‍ സംസാരിച്ചു. ചാലക്കുടി ബ്ലോക്ക്‌ പഞ്ചായത്തിന്റെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പ്രസിഡണ്ട്‌ ഫിന്‍സോ തങ്കച്ചന്‍ പതാക ഉയര്‍ത്തി. വൈസ്‌ പ്രസിഡണ്ട്‌ ലീന ഡേവീസ്‌, സ്റ്റാന്റിങ്ങ്‌ കമ്മിറ്റി ചെയര്‍മാന്‍മാരായ എം.ജെ.ഷൈജു, ബീന ഉണ്ണി, അംഗങ്ങളായ വനജ ദിവാകരന്‍, കെ.ടി.വര്‍ഗ്ഗീസ്‌, സൗമ്യ ഷിബു, സെക്രട്ടറി എസ്‌. ശ്യാമലക്ഷ്മി എന്നിവര്‍ സംസാരിച്ചു.
ചാലക്കുടി : ബിജെപി ആളൂര്‍ പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. 15 കേന്ദ്രങ്ങളില്‍ ദേശീയ പതാക ഉയര്‍ത്തി. മധുരപലഹാരവിതരണവും പായസവിതരണവും നടത്തി. ആഘോഷത്തിന്റെ ഭാഗമായി പൊരുന്ന കുന്നില്‍ നിന്ന്‌ ആരംഭിച്ച സൈക്കിള്‍റാലി ഷോളയാര്‍ സെന്ററില്‍ സമാപിച്ചു. തുടര്‍ന്ന്‌ നടന്ന യോഗം മണ്ഡലം വൈസ്‌ പ്രസിഡണ്ട്‌ വി.ആര്‍.ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡണ്ട്‌ സുനിലന്‍ പിണിക്കപറമ്പില്‍ അധ്യക്ഷത വഹിച്ചു. രത്നംടീച്ചര്‍, ജാജു പറമ്പിക്കാട്ടില്‍, ടി.കെ.അപ്പുക്കുട്ടന്‍, അജയ്കുമാര്‍ താഴേക്കാട്‌, സനീഷ്‌ കാര്യങ്ങാട്ടില്‍, സതീഷ്‌ വരദനാട്‌ തുടങ്ങിയവര്‍ സംസാരിച്ചു.
പരിയാരം പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനാഘോഷവും പഠനോപകരണവിതരണവും നടത്തി. മുനിപ്പാറ സെന്ററില്‍ നടന്ന ചടങ്ങില്‍ എ.വി.ഷാജു അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി കെ.എ.സുരേഷ്‌ ഉദ്ഘാടനം ചെയ്ത യോഗത്തില്‍ ടി.ആര്‍.ഷാജി, വി.എസ്‌.ബൈജു, കെ.എസ്‌.പ്രദീപ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. ബാര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷം മുന്‍സിഫ്‌ സി.കെ.ബൈജു ഉദ്ഘാടനം ചെയ്തു. ബാര്‍ അസോസിയേഷന്‍ പ്രസിണ്ട്‌ ആന്റോ ചെറിയാന്‍ പതാക ഉയര്‍ത്തി. ജുഡീഷ്യല്‍ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്ട്രേറ്റ്‌ ജി.ചന്ദ്രശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി. അഡ്വക്കേറ്റുമാരായ സി.ടി.ബാബു, സി.ജി.ബാലന്‍, പി.കെ.ഗിരിജാവലഭന്‍, സജിറാഫേല്‍, ഡി.കൃഷ്ണന്‍കുട്ടി പിള്ള, പി.എം.പോള്‍,തോമസ്‌ വേഴപറമ്പില്‍, രാജി എന്നിവര്‍ പ്രസംഗിച്ചു.
ചാലക്കുടി മര്‍ച്ചന്റ്സ്‌ അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട്‌ ജോര്‍ജ്ജ്‌ പാറേക്കാടന്‍ പതാക ഉയര്‍ത്തി. ജനറല്‍ സെക്രട്ടറി ജോജു ജി. പുല്ലന്‍, ട്രഷറര്‍ സുനില്‍ ആന്റണി, മാര്‍ട്ടി യു.വി., ഷാജു ചിറയത്ത്‌, ബി.പി.അപ്പുക്കുട്ടന്‍, എം.എം.ജിജന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.