നിങ്ങളുടെ ശരീരത്തില്‍ എവിടെയാണ് ഹൃദയം? നെഞ്ചിന്റെ ഇടതുവശത്തായുള്ള ശാരീരിക ഹൃദയത്തെക്കുറിച്ചല്ല. ‘ഹൃദയം’ എന്നതുകൊണ്ട് അതല്ല ഉദ്ദേശിച്ചത്. വാസ്തവത്തില്‍ ഹൃദയം ശരീരം മുഴുവന്‍ വ്യാപിച്ചിരിക്കുന്നു. അതിന് പരിധിയില്ല. അത് എല്ലായിടത്തും വ്യാപിച്ചിരിക്കുന്നു, സര്‍വ്വവ്യാപിയാണ്.
‘സര്‍വ്വത പാണിപാദനം തത് സര്വ്വതോക്ഷി ശിരോമുഖം
സര്‍വ്വത ശ്രുതിമല്ലോകേ സര്‍വ്വ മാവൃത്യ തിഷ്ഠതി’ അതുകൊണ്ട് എല്ലാവരും നിങ്ങളുടെ ബന്ധുക്കളും സ്വന്തക്കാരുമാണ്. ആമാതിരി സാഹോദര്യ ഭാവവും ഐക്യവികാരവും ഉള്‍ക്കൊണ്ട് വേണം ജീവിതം നയിക്കാന്‍.
വിദ്യാഭ്യാസം ഉപജീവനമാര്‍ഗം നേടുന്നതിനുള്ള ഉപാധിയായി മാത്രം കാണരുത്. വിദ്യാഭ്യാസം നിങ്ങളെ സംസ്കാരമുള്ളവനാക്കുന്നു. വിദ്യാഭ്യാസം ഒരു ശുദ്ധീകരണപ്രക്രിയായാണ്. സംസ്കാരം വികസിപ്പിക്കുമ്പോള്‍ ഉപജീവനത്തിന് പോലും ദൗര്‍ലഭ്യം ഉണ്ടായിരിക്കുകില്ല. നിങ്ങള്‍ ദിവസവും ‘ധര്‍മ്മോ രക്ഷതി രക്ഷിതഃ’ എന്ന പ്രാര്‍ത്ഥന ചൊല്ലുന്നു. നിങ്ങള്‍ ധര്‍മ്മം സംരക്ഷിക്കുമ്പോള്‍ ധര്‍മം തന്നെ നിങ്ങളെ രക്ഷിക്കുന്നു. അതിനാല്‍ സമൂഹത്തില്‍ ധര്‍മം പുഷ്ടിപ്പെടുത്തണം. ഗ്രാമങ്ങളില്‍ ധര്‍മം പുഷ്ടിപ്പെടുത്തുമ്പോള്‍ നഗരങ്ങളിലും കൂടി അത് പുഷ്ടിപ്പെടും.
– ശ്രീ സത്യസായിബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: