രണ്ടാം സ്വാതന്ത്ര്യസമരം തുടങ്ങി: ഹസാരെ

Tuesday 16 August 2011 10:49 pm IST

ന്യൂദല്‍ഹി: രണ്ടാം സ്വാതന്ത്ര്യസമരത്തിന്റെ തുടക്കമാണ്‌ തെ‍ന്‍റ അറസ്റ്റെന്ന്‌ അണ്ണാ ഹസാരെ പ്രഖ്യാപിച്ചു. അഴിമതി അവസാനിപ്പിക്കുന്നതുവരെ സമരം തുടരണമെന്നും ഇതിനായി അറസ്റ്റ്‌വരിച്ച്‌ ജയിലറകള്‍ നിറക്കണമെന്നും ഹസാരെ ജനങ്ങളെ ആഹ്വാനം ചെയ്തു. ഹസാരെയുടെ അറസ്റ്റ്‌ അടിയന്തരാവസ്ഥയുടെ മടങ്ങിവരവാണെന്ന്‌ പൊതുപ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി.
"രണ്ടാം സ്വാതന്ത്ര്യസമരം തുടങ്ങിയിരിക്കുന്നു. ഞാന്‍ അറസ്റ്റ്‌ ചെയ്യപ്പെട്ടിരിക്കുകയാണ്‌. എന്നാല്‍ എന്റെ അറസ്റ്റുകൊണ്ട്‌ പ്രക്ഷോഭം നിര്‍ത്താനാവുമോ? ഇല്ല, ഒരിക്കലുമില്ല. അതിനനുവദിക്കരുത്‌," ഹസാരെ പറഞ്ഞു. സമാധാനം പാലിക്കാന്‍ ജനങ്ങളോട്‌ ആവശ്യപ്പെട്ട ഹസാരെ ജയിലുകള്‍ നിറക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന്‌ അഭിപ്രായപ്പെട്ടു. ഹസാരെയുടെ അറസ്റ്റ്‌ ഔപചാരിക പ്രഖ്യാപനമില്ലാതെ അടിയന്തരാവസ്ഥ മടക്കിക്കൊണ്ടുവന്നിരിക്കുകയാണെന്ന്‌ പറഞ്ഞ പൗരസമൂഹ പ്രതിനിധികള്‍ എന്ത്‌ തെറ്റുചെയ്തിട്ടാണ്‌ അദ്ദേഹത്തെ അറസ്റ്റ്‌ ചെയ്തതെന്നും ചോദിച്ചു.പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.