തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ രാമവര്‍മ്മ പുരസ്കാരത്തിന് പ്രഭാ വര്‍മ്മയുടെ ശ്യാമമാധവം എന്ന കൃതിക്ക്. 25,000 രൂപയും പ്രശസ്തി പത്രവും കാനായി കുഞ്ഞിരാമന് രൂപകല്പന ചെയ്ത ശില്പവുമാണ് പുരസ്കാരം. വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് പ്രൊഫ.എം.കെ. സാനു ആണ് പുരസ്കാരം പ്രഖ്യാപിച്ചത്.
സൗപര്‍ണിക, അര്‍ക്കപൂര്‍ണിമ, ചന്ദനനാഴി, ആര്‍ദ്രം എന്നിവയാണ് പ്രഭാവര്‍മ്മയുടെ കാവ്യസമാഹാരങ്ങള്‍. ‘പാരായണത്തിന്റെ രീതിഭേദങ്ങള്‍’ എന്ന പ്രബന്ധസമാഹാരവും ‘മലേഷ്യന്‍ ഡയറിക്കുറിപ്പുകള്‍’ എന്ന യാത്രാവിവരണവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സാഹിത്യ അക്കാദമി അവാര്‍ഡ്, മഹാകവി പി പുരസ്കാരം, ചങ്ങമ്പുഴ അവാര്‍ഡ്, കൃഷ്ണഗീതി പുരസ്കാരം, വൈലോപ്പിളളി അവാര്‍ഡ, മൂലൂര്‍ അവാര്‍ഡ്, അങ്കണം അവാര്‍ഡ്, തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. പത്രപ്രവര്‍ത്തനരംഗത്ത് മികച്ച ജനറല്‍ റിപ്പോര്‍ട്ടിംഗിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ്, ഇംഗ്ലീഷ് ഫീച്ചറിനുളള കെ.മാധവന്‍കുട്ടി അവാര്‍ഡ്, പൊളിറ്റിക്കല്‍ റിപ്പോര്‍ട്ടിംഗിനുള്ള കെ.സി.സെബാസ്റ്റ്യന്‍ അവാര്‍ഡ് പ്രഭാവര്‍മ്മയ്ക്ക് ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: